അബുദാബി: യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും. അൽ ഐനിലെ അൽ ഷ്വൈബിന്റെ വടക്കൻ ഭാഗമായ അൽ ഫാവിലും , അബുദാബിയിലെ മദാം പ്രദേശത്തിന്റെ തെക്കും ഷാർജയുടെ മധ്യഭാഗമായ അൽ ബദൈറിലും ശനിയാഴ്ച വൈകിട്ട് 4.30 നാണ് മഴ ആരംഭിച്ചത്.
അല്‍ ഐന്‍, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം കനത്ത മഴ ലഭിച്ചു. യുഎഇയുടെ ആകാശം മേഘാവൃതമാകുമെന്നും ഇന്ന് വൈകുന്നേരം വരെ ഇങ്ങനെ തുടരുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി.
![]()
