തിരുവനന്തപ്പുരം: വിഴിഞ്ഞ രാജ്യാന്തര തുറമുഖ ഉത്ഘാടന വേദിയിൽ രാഷ്ട്രീയ ഒളിയമ്പുകളുമായി പ്രധാനമന്ത്രിയും മറുപടിയുമായി മുഖ്യമന്ത്രിയും.പരിപാടിയിൽ നിന്ന് മാറി നിന്ന പ്രതിപക്ഷം പദ്ധതി ഉമ്മന്‍ചാണ്ടിയുടേത് എന്ന് ഉറപ്പിച്ച് പറഞ്ഞും.വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്ത്യമുന്നണിയിലെ ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശി തരൂരിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കോൺഗ്രസിന് നേരെയുള്ള പ്രധാനമന്ത്രിയുടെ പ്രധാന ഒളിയമ്പ്.
” ഞാൻ മുഖ്യമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്നു. താങ്കൾ ഇന്ത്യാ സഖ്യത്തിലെ വലിയ തൂണുകളിലൊന്നാണ് . അതുപോലെ തരൂരും ഇവിടെ ഇരിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്തും ” മോദി പറഞ്ഞു.ഗൗതം അദാനിയെ, പങ്കാളിയെന്ന് വിശേഷിപ്പിച്ച വി എൻ വാസവന്റെ പ്രസംഗം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പോലും സ്വകാര്യമൂലധനത്തിന് വേണ്ടി സംസാരിക്കുകയാണെന്നും കഴിഞ്ഞ 10 വർഷം കേന്ദ്രസർക്കാർ കേരളത്തിലേക്ക് വികസനം കൊണ്ടുവന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള സ്വപ്നമാണെന്നും സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന് അദ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞു . അങ്ങനെ നമ്മള് ഇതും നേടി എന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത് തന്നെ എന്നത് ശ്രദ്ധേയമായി . എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തിന്റെ മുന്‍ കയ്യില്‍ തുറമുഖം നിര്‍മാണം നടക്കുന്നത് ആദ്യം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു തുറമുഖ നിര്‍മാണം നടക്കുന്നത് ആദ്യം. ചെലവ് കൂടുതലും വഹിച്ചത് സംസ്ഥാനം. ഒരു പുതിയ യുഗത്തിന് തുടക്കം. വിഴിഞ്ഞം ഭാവിയെ കുറിച്ച് ആത്മവിശ്വാസം പകരുന്നു. കേവലം തുറമുഖം തുറക്കല്ലല്ല, വികസനത്തിലേക്കുള്ള മഹാകവാടമാണ് തുറക്കുന്നത്. ഒന്നാംഘട്ടം പതിറ്റാണ്ട് മുമ്പ് പൂര്‍ത്തിയാക്കി കമ്മീഷന് ചെയ്യുന്നു- മുഖ്യമന്ത്രി വ്യക്തമാക്കി.
അതെ സമയം പ്രതിപക്ഷത്തിന് അര്‍ഹമായ ആദരവ് നല്കാതെയുള്ള ക്ഷണം സ്വീകരിക്കാതെ പ്രതിപക്ഷ മുന്നണി മാറി നിന്നപ്പോൾ ഇടതു സർക്കാർ കാബിനറ്റ് മന്ത്രിമാർ എല്ലാം പങ്കെടുത്തു.
വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ മദ്ധ്യം പ്രവർത്തകരോട് പറഞ്ഞു .വിഴിഞ്ഞം പദ്ധതിയുടെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎം. ഈ പദ്ധതി യാഥാർഥ്യമാക്കിയ യുഡിഎഫ് സർക്കാരിന്റെ പ്രതിനിധിയായ പ്രതിപക്ഷനേതാവിനെ ഇങ്ങനെയാണോ പരിപാടിയിൽ പങ്കെടുക്കാൻ വിളിക്കേണ്ടത്. തങ്ങളുടെ സർക്കാർ ഭരിച്ചിരുന്നകാലത്തും പ്രധാനമന്ത്രി പങ്കെടുത്തിരുന്ന ഒരുപാട് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നതിൽ സംസ്ഥാനസർക്കാരിന് പൂർണമായും വിയോജിപ്പാണ് ഉള്ളത് എം എം ഹസൻ പറഞ്ഞു.
![]()
