ജിദ്ദ; ജിദ്ദയിലെ പരപ്പനങ്ങാടിക്കാരുടെ കൂട്ടായ്മയായ ജെപ്മാസ് സംഘടിപ്പിച്ച പരപ്പനാട് നാട്ടൊരുമ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി.
വാദി മുറയിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരപ്പനാട് നാട്ടൊരുമ സംഗമം ജെപ്മാസ് പ്രസിഡന്റ് തല്ഹത്തിന്റെ അധ്യക്ഷതയില്‍ ചെയര്മാന് മുനീര്‍ നഹ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. ഇബ്രാഹിമിന്റെയും ഇസ്ഹാക്കിന്റെയും നേതൃത്വത്തില്‍ ഷൂട്ടൗട്ട്, വടം വലി, ബൗളിംഗ് എന്നീ മത്സങ്ങള്‍ക്കു പുറമെ, കുട്ടികളെയും, സ്ത്രീകളെയും പങ്കെടുപ്പിച്ച് മറ്റു കായിക വിനോദങ്ങളും അരങ്ങേറി. കുട്ടികള്‍ക്കായി പ്രത്യേകം നടത്തിയ ക്വിസ് മത്സരത്തിന് അഷ്റഫ് പുളിക്കലകത്തിന്റെ മകള്‍ ആലിയ അഹലാം നേതൃത്വം നല്കി. കുട്ടികള്‍ അണിയിച്ചൊരുക്കിയ ഒട്ടനവധി കലാപരിപടികളും അരങ്ങേറി.
ജിദ്ദയിലെ പ്രമുഖ ഗായകന്മാര് അണി നിരന്ന ഗാനസന്ധ്യയില്‍ ജെപ്മാസിന്റെ സ്വന്തം ഗായകന്മാരായ അഷ്റഫ്, യൂനുസ്, ഷൗക്കത്ത് തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. ശ്രീധ അനില്‍ കുമാര്‍ അണിയിച്ചൊരുക്കിയ കുട്ടികളുടെ നൃത്തവിരുന്നും ഏറെ ഹരം പകര്‍ന്നു. ജലീല്‍ പുളിക്കലകത്ത്, ബഷീര്‍ മണ്ടോടി, ഇസഹാക്ക്, റസാക്ക്, ശരീഫ് ചെട്ടിപ്പടി, നാസര്‍, ഷൗക്കത്ത്, ത്വല്‍ഹത്ത്, അഷ്റഫ് പുളിക്കലകത്ത്, ഷംസീര്‍ ചെട്ടിപ്പടി, യൂനുസ്, അഷ്റഫ്, ജലീല്‍ പുളിക്കലകത്ത്, ഷമീം ചെട്ടിപ്പടി, സിറാജ്, മുനീര്‍ കൊടപ്പാളി, അമീര്‍ പരപ്പനങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജെപ്മാസ് സീനിയര്‍ എക്സിക്യൂട്ടീവ് മെമ്പര്‍ എഎം അബ്ദുല്ലക്കുട്ടി, ജപ്പാന് കൊറിയന്‍ മാര്‍ട്ട് മാനേജര്‍ സൈനു വളാഞ്ചേരി, ഡോക്ടര്‍ റാഫി, റഫീഖ് കുളത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ഇബ്രാഹിം സ്വാഗതവും ട്രഷറര്‍ അഷ്റഫ് നന്ദിയും പറഞ്ഞു.
![]()
