ന്യൂഡൽഹി: തെക്കൻ കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് തിരിച്ചെത്തി. ദ്വിദിന സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി ജിദ്ദയിലെത്തിയത്. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍ ഇന്ന് നിശ്ചയിച്ചിരുന്ന നാലു ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചാണ് പ്രധാന മന്ത്രി മടങ്ങിയത്.
പഹല്‍ഗാം ആക്രമണത്തില്‍ സൗദി കിരീടാവകാശി അനുശോചനം അറിയിച്ചു. എന്തു സഹായത്തിനും സൗദി അറേബ്യ സന്നദ്ധമാണെന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാൻ വ്യക്തമാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇരുരാഷ്ട്രങ്ങളും തമ്മിലുളള ഉഭയകക്ഷി സൗഹൃദം കൂടുതല്‍ സുദൃഢമാക്കുന്നതിനു നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഊര്‍ജ്ജം, പ്രതിരോധം, വാണിജ്യം, നിക്ഷേപം, ടെക്നോളജി, കള്‍ച്ചര്‍ എന്നിവ ചര്‍ച്ച ചെയ്തതായി അംബാസഡര്‍ പറഞ്ഞു. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി ഗുണകരമായ ഫലം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തി.
![]()
