റിയാദ്: സൗദി അറേബ്യയില്‍ 50 ശതമാനം കിഴിവോടെ ട്രാഫിക് പിഴകള്‍ അടച്ചുതീര്‍ക്കാനുള്ള ഗ്രേസ് കാലാവധി 4 ദിവസങ്ങൾ കഴിഞ്ഞാൽ അവസാനിക്കും .2024 ഏപ്രില്‍ 18 ന് മുമ്പ് രേഖപ്പെടുത്തപ്പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് 50 ശതമാനം കിഴിവ് അനുവദിച്ചിരിക്കുന്നത്.
2025 ഏപ്രില്‍ 18 ന് ഈ ഗ്രേസ് പിരീഡ് അവസാനിക്കുമെന്നും അതിന് മുമ്പായി അവ അടയ്ക്കാനും വകുപ്പ് ആവശ്യപ്പെട്ടു. ഏപ്രില്‍ 18 ന് ശേഷം ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചു തീര്‍ക്കേണ്ടിവരുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
2024 ഏപ്രില്‍ 18 നാണ് ട്രാഫിക് പിഴ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സൗദി ജനറല്‍ ട്രാഫിക് വകുപ്പ് രംഗത്തെത്തിയത്. ഇതു പ്രകാരം, ട്രാഫിക് പിഴകള്‍ 50 ശതമാനം കുറച്ച് ഒറ്റത്തവണയായോ ഓരോ നിയമ ലംഘനത്തിനുമുള്ള തുക വെവ്വേറെ ആയോ അടയ്ക്കാന്‍ അവസരമുണ്ട്. രാജകീയ നിര്‍ദ്ദേശപ്രകാരം, 2024 ഏപ്രില്‍ 18 ന് മുമ്പ് സംഭവിച്ച എല്ലാ ഗതാഗത ലംഘനങ്ങളും ഈ ഇളവില്‍ ഉള്‍പ്പെടും.
2024 ഏപ്രില്‍ 18 മുതല്‍ 2024 ഒക്ടോബര്‍ 18 വരെയുള്ള ആറ് മാസത്തിനുള്ളില്‍ എല്ലാ ട്രാഫിക് പിഴകളും തീര്‍പ്പാക്കുന്നവര്‍ക്ക് മാത്രമേ 50 ശതമാനം ഇളവ് ആനുകൂല്യം ലഭിക്കൂ എന്നായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനം. എന്നാല്‍, 2024 ഒക്ടോബറില്‍, പിഴയിളവിനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിക്കുകയായിരുന്നു.
![]()
