അബ്ദുൽ റഊഫ് കൊണ്ടോട്ടി,ദോഹ
പ്രവാസികൾ നാട്ടിലേക്ക് കൊണ്ടുപോവുന്ന സ്വർണ്ണവുമായി ബന്ധപ്പെട്ട് വളരെ പ്രയോജനകരമായ ഉത്തരവ് പുറപ്പെടുവിച്ച് കേരള ഹൈക്കോടതി.
സഊദി അറേബ്യയിലെ പ്രവാസിയായ സ്ത്രീ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോൾ കൈവശം വെച്ച ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കസ്റ്റംസ് പിടിച്ചു വെക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ കസ്റ്റംസ് മൂന്ന് പ്രാവശ്യം നോട്ടീസ് നൽകിയെങ്കിലും പ്രവാസി ഹാജറാവാത്തതിനാൽ സ്വർണ്ണം കണ്ട് കെട്ടാനും പിഴ ഈടാക്കാനും തീരുമാനിക്കുകയായിരുന്നു.
എന്നാൽ പ്രവാസിയായ താൻ എനിക്ക് വേണ്ടി ഹാജറാവാൻ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും എന്നാൽ വക്കീൽ ഹാജറാവാൻ വീഴ്ച വരുത്തിയെന്നും ബഹു: ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രവാസിക്ക് അനുകൂലമായി, അപ്പീൽ സമർപ്പിക്കാൻ അവസരം നൽകിയിരിക്കുകയാണ് ജഡ്ജി ബെച്ചു കുര്യൻ തോമസ്.
പ്രവാസിയായ മലപ്പുറം ചെമ്മാണിയോട് സ്വദേശിനി ഷംന തസ്നി പട്ടാണിയുടെ പെറ്റീഷനിലാണ് അനുകൂല വിധിയുണ്ടായത്.
2022 ഓഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ വിഷയം നടന്നത്. 2025 ഏപ്രിൽ 7 നാണ് അനുകൂല വിധി വന്നത്.ഉപയോഗിക്കുന്ന സ്വർണ്ണം വ്യക്തിപരമായ ഇനമായി കണക്കാക്കി കസ്റ്റംസ് ഡ്യൂട്ടി ഈടാക്കരുതെന്ന് വിവിധ കോടതി വിധികൾ വന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമായാണ് വിലയിരുത്തുന്നത്.
![]()
