ദമാം :ഏറെ പ്രയാസങ്ങൾക്കും, കഷ്ടപ്പാടുകൾക്കും ഒടുവിൽ ദുരിതപർവ്വം താണ്ടി ഉത്തർപ്രദേശ്, വാരാണസി സ്വദേശി ഷഹാദ് അലി തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു.റിയാദിലെ ജീവകാരുണ്യ രംഗത്തെ ദമ്പതികളായ മഞ്ജുവിന്റെയും മണിക്കുട്ടന്റെയും ഇടപെടലുകൾ ആണ് നാടണ യാൻ വഴിയിരുക്കിയത്. കഴിഞ്ഞ പത്തു മാസങ്ങളായി
ദഹറാൻ ജനറൽ ആശുപത്രിയിൽ തലച്ചോറിന്റെ പകുതി ഓപ്പറേഷൻ ചെയ്തു എടുത്തു വയറിന്റെ ഉള്ളിൽ ഒരു ഭാഗത്തു സൂക്ഷിച്ചിരിക്കുന്ന പ്രത്വക രോഗവുമയാണ് ഹൃദ് രോഗി കൂടിയായ ഷഹാദ് കഴിഞ്ഞു പോയിരുന്നത്.കാലാവധി കഴിഞ്ഞ പാസ്സ്പോർട്ട് എമ്പസിയുടെയും സ്പോസറുടെയും സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വീൽചെയറിൽ നാടെത്തിക്കാൻ സാമൂഹിക പ്രവർത്തകർ ഒരുമിച്ചു നിങ്ങിയപ്പോൾ സ്പോൺസർ എല്ലാ ചിലവുകളും വഹിച്ചു.
![]()
