റിയാദ് : “ഷിം സിഗനേച്ചർ ഫിറ്റ്നസ് സ്റ്റുഡിയോ”യുടെ നേതൃത്വത്തിൽ റിയാദിൽ ആദ്യമായി പ്രവാസികൾക്ക് വേണ്ടി വൈറ്റൽ വൈബ് ഫെസ്റ്റ് എന്ന ആശയത്തിൽ ഊന്നി ബോധ വൽക്കരണ ക്ലാസും ഫിറ്റ്നസ് ട്രെയ്നിങ്ങും നൽകുന്ന പരിപാടി നാളെ നടക്കുമെന്നും അതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2025 ഏപ്രിൽ 11ാം തിയതി വൈകീട്ട് 6. 00 മണി മുതൽ മലാസിലെ ഡൂൺസ് ഇന്റർ നാഷണൽ സ്കൂളിൽ വച്ച് നടക്കുന്ന ട്രെയിനിങ് സെഷനിൽ കേരളത്തിലെ പ്രമുഖ ട്രൈനർമാർ പങ്കെടുക്കും.വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ മുൻനിർത്തിയും, ലഹരിക്ക് അടിമപ്പെട്ട നമ്മുടെ തലമുറയുടെ അതിജീവനത്തെ മുൻകണ്ടും തിരക്ക് പിടിച്ച ജീവിതത്തിന് ഇടയിൽ നമ്മൾ ശ്രദ്ധിക്കാൻ മറക്കുന്ന നമ്മുടെ ആരോഗ്യം എങ്ങനേ കാത്തു സൂക്ഷിക്കാമെന്നതിനെ കുറിച്ച് പ്രവാസികൾക്ക് വേണ്ടി പ്രത്യേകം രൂപം നൽകിയ വർക്ക് ഔട്ട് പ്ലാനുകളും നൂട്രിഷണൽ ടിപ്സും പരിപാടിയിൽ നൽകും.
വാർത്താസമ്മേളനത്തിൽ ഷിം സിഗ്നേച്ചർ ഫിറ്റ്നസ്സ് സ്റ്റുഡിയോ ഡയറക്ടർ ഷിംന ജോസഫ്, ഷിം സിഗ്നേച്ചർ ഫിറ്റ്നസ്സ് സ്റ്റുഡിയോ ഡെപ്യൂട്ടി ഡയറക്ടർ ദിവ്യ ഭാസ്കരൻ, ഇന്റർനാഷണൽ സെർട്ടിഫൈഡ് ട്രൈനർ സനദ് സുന്ദർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സൗമ്യ സാമുവൽ എന്നിവർ പങ്കെടുത്തു.
![]()
