മക്ക : ഉംറ വിസയില്‍ സൗദിയില്‍ ഉള്ളവർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 29 (ദുല്‍ഖഅ്ദ 1) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം . ഉംറ വിസയില്‍ വിദേശ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ ഏപ്രില്‍ 13 (ശവ്വാല്‍ 15) വരെ പ്രവേശിക്കാം . ഹജിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി, ഏപ്രില്‍ 29 നു ശേഷം തീര്‍ഥാടകര്‍ സൗദിയില്‍ തങ്ങുന്നത് നിയമ ലംഘനമായി കണക്കാക്കുകയും ഇത്തരക്കാര്‍ക്കെതിരെ കർശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും ചെയ്യും. ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.
ഉംറ തീര്‍ഥാടകര്‍ നിശ്ചിത സമയത്തിനകം രാജ്യം വിടാത്തതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന ഉംറ സര്‍വീസ് കമ്പനികള്‍ക്ക് തീര്‍ഥാടകരില്‍ ഒരാള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ തോതില്‍ പിഴ ചുമത്തും. മറ്റു നിയമാനുസൃത ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
![]()
