റിയാദ്: ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ പളളിക്കിഴക്കേതില് ദാറുല്‍ ജുനൈദില്‍ ജലീലുദ്ദീന്‍ (48) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍ സംസ്കരിക്കുമെന്ന് നിയമ നടപടികള്‍ക്കു നേതൃത്വം നല്കുന്ന തിരുവനന്തപുരം ഒഐസിസി ജില്ലാ കമ്മറ്റി പ്രവര്‍ത്തകര്‍ നാസര്‍ കല്ലറ, ഷാഫി കല്ലറ എന്നിവര്‍ അറിയിച്ചു.
![]()
