കേരളം ഇതുവരെ കാണാത്ത ആവേശത്തോടെ മോഹൻലാൽ- പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം എമ്പുരാന് കാണാൻ ആരധകർ തിയേറ്ററുകളിലേക്ക് ഇരമ്പി കേറി. കേരളത്തിലെ വലുതും ചെറുതുമായ തിയേറ്ററുകളിലെല്ലാം ചെണ്ടമേളത്തോടെയും പടക്കം പൊട്ടിച്ചുമാണ് ആരാധകർ സിനിമയെ വരവേറ്റത്. മോഹൻലാലും പൃഥ്വിരാജും മഞ്ജുവാര്യറും ടൊവിനോയും ഉൾപ്പെടെ സിനിമയിലെ താരങ്ങളെല്ലാം എറണാകുളം കവിതാ തിയേറ്ററില്‍ ആദ്യ ഷോയ്ക്കെത്തി. എമ്പുരാൻ സ്റ്റൈലിൽ കറുത്ത വേഷമണിഞ്ഞാണ് താരങ്ങൾ എത്തിയത്. പല തിയേറ്ററുകളിലും ഇന്നലെ രാത്രി മുതൽ ആഘോഷം തുടങ്ങിയിരുന്നു.
മലയാള സിനിമയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചാണ് എമ്പുരാന്റെ വരവ്, കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം അനുസരിച്ച് 58 കോടിയുടെ പ്രീ സെയില്‍ ബുക്കിങ്ങ് ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, പൃഥ്വിരാജിന്റെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് എമ്പുരാന്റെ റിലീസ് ദിനത്തിലെ ഷോയുടെ മാത്രം 50 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.
ലൂസിഫർ എന്ന ചിത്രത്തിൽ നിന്ന് അഞ്ചു വർഷത്തെ ദൂരമുണ്ട് എമ്പുരാനിലേക്ക് എങ്കിലും മതത്തിന്റെ മറവിൽ കളിച്ച രാഷ്ട്രീയം തുറന്നു കാണിക്കുന്ന സിനിമയെ പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.ലൂസിഫർ അവസാനിച്ചിടത്തുനിന്നല്ല എമ്പുരാന്റെ വരവ്. കഥ തുടങ്ങുന്നത് ഉത്തരേന്ത്യയിൽ മണ്ണിലെഗുജറാത്തിലെ ഗോധ്ര കലാപത്തിന്റെ ഓർമപ്പെടുത്തലുകളുള്ള സിനിമ ഇന്ത്യൻ സിനിയമയെ പിടിച്ചു കുലുക്കും എന്നതിൽ സംശയമില്ല.സമകാലിക കേരള രാഷ്ട്രീയത്തെ, ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ വളരെ വൃത്തിയായി മുരളി ഗോപി തന്റെ തിരക്കഥയിൽ വരച്ചു കാട്ടിയപ്പോൾ അഭ്രപാളികളിൽ മറഞ്ഞിരുന്നത് ഏറെ വിവാദമായ ഗ്രോധ കൂട്ടക്കൊലയും.
യു എ ഇ ,സൗദി അറേബ്യാ ,ഖത്തർ ,ഒമാൻ തുടങ്ങി അനവധി രാജ്യങ്ങളിലും എമ്പുരാൻ പ്രദർശനത്തിനെത്തി.ഫാൻസ് അസ്സോസിയേഷനൻ സംഘടിപ്പിച്ച ഷോ മിക്കയിടങ്ങളിലും ആരാധകരുടെ ആവേശം കൈവിട്ടു പോകുന്ന തരത്തിൽ എത്തി.
![]()
