റിയാദ് : റിയാദിലെ ആദ്യകാല പ്രാദേശിക കൂട്ടായ്മയായ കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ ഇഫ്താർ സംഗമം നടത്തി . മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സാമൂഹിക സംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേര് പങ്കെടുത്തു.ജോ.സെക്രട്ടറി അബ്ദുൽ വാഹിദ് റമ്ദാൻ സന്ദേശവും പ്രോഗ്രാം കോഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു .പ്രസിഡന്റ് ഇസ്ഹാഖ് ലവ് ഷോർ അധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാൻ മുജിബ് കായംകുളം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കായംകുളം എൻ.ആർ.ഐ. -യു .എ.ഇ ചാപ്റ്റർ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ രാജൻ പിള്ളയെ ആദരിച്ചു.
എംബസ്സി പ്രതിനിധി പുഷ്പരാജ്,വിവിധ സംഘടനാ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, സെബിൻ ഇക്ബാൽ,സലിം കളക്കര,ജോസഫ് അതിരുങ്കൽ,വി ജെ നസ്റുദ്ധിൻ ,ജയൻ കൊടുങ്ങല്ലൂർ,റഹ്മാൻ മുനമ്പത്ത് ,ഫാറൂഖ് സഖാഫി കായംകുളം,ഷഹനാസ് അലി ,മൈമൂന അബ്ബാസ് ,ഖമറുന്നിസ,സജീവ് കായംകുളം, നാസർ ലെയ്സ് ,മജീദ് മൈത്രി, സലിം വാലില്ലാപ്പുഴ,നിഹാസ് പാനൂർ,നവാസ് വല്ലാറ്റിൽ, സനൂപ് പയ്യന്നൂർ,ബിനു കെ തോമസ് ,ബഷീർ കോട്ടയം ,സുരേഷ് ശങ്കർ ,അസ്ലം പാലത്ത്,ജോൺസൺ,ബാലു,അഖിനാസ് അടക്കം നിരവധി പേര് പങ്കെടുത്തു.
കൃപ ഭാരവാഹികളായ സൈഫ് കൂട്ടുങ്കൽ,പി കെ ഷാജി ,ഷൈജു നമ്പലശേരി,സൈഫ് കായംകുളം സലിം പള്ളിയിൽ ,ദേവദാസ് ,കെ ജെ റഷീദ് ,അഷറഫ് ഹസ്സൻ എന്നിവർ സംസാരിച്ചു .
സമീർ റൈബോക്,രഞ്ജിത്ത്,ഷംസ് വടക്കേത്തലക്കൽ,വിജയൻ പുല്ലുകുളങ്ങര,നിസ്സാം,നൗഷാദ് യാക്കൂബ് ,അമീൻ ഇഖ്ബാൽ,ശംസുദ്ധിൻ,മിദ്ലാജ് ,നിറാഷ് റഷീദ് ചേരാവള്ളി, സുധിർ മൂടയിൽ ,സുനീർ ,ബഷീർ കോയിക്കലേത്ത് , ഫസൽ ,നിസ്സാം , സുധിർ മജീദ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ഖജാൻജി സലിം തുണ്ടത്തിൽ നന്ദിയും പറഞ്ഞു .
![]()
