റിയാദ് : സൗദിയിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ എൻ എം സി ഇ കമ്പനി ഉപഭോക്താക്കൾക്കും അഭ്യുദയകാംഷികൾക്കുമായി റിയാദിൽ ഇഫ്താർ വിരുന്നു ഒരുക്കി .ഷെറാട്ടൺ ഹോട്ടലിൽ നടന്ന ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.കമ്പനിയുടെ ചെയർമാൻ നവാഫ് മാജിദ് നുഗൈമിഷ് അൽ കർഷമി മുഖ്യ അതിഥി ആയിരുന്നു.സി ഇ ഓ മുഹമ്മദ് ഖാൻ ,മാനേജിങ് ഡയറക്ടറന്മാരായ ശിഹാബ് ബാവ ,അജ്മൽ ഖാൻ എന്നിവർ ഇഫ്താർ വിരുന്നിന് നേതൃത്വം കൊടുത്തു. വിവിധ കമ്പനി പ്രതിനിധികൾ , എഴുത്തുകാരായ ജോസഫ് അതിരുങ്കൽ,നിഖില സമീർ , സാമൂഹിക പ്രവർത്തകരായ റഹ്മാൻ മുനമ്പത്ത്,ഷിബു ഉസ്മാൻ , നൗഷാദ് ചിറ്റാർ ,ഫൈസൽ പാഴൂർ , കെ ജെ റഷീദ് ,സമീർ റൈബോക് അടക്കം നിരവധി പേര് പങ്കെടുത്തു.
![]()
