മലപ്പുറം: താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയിൽ കണ്ടെത്തി.അബ്ദുള്‍ നസീറിന്റെ മകള്‍ ഫാത്തിമ ഷഹദ (16), താനൂര്‍ മഠത്തില്‍ റോഡ് മലപ്പുറത്തുകാരന് പ്രകാശന്റെ മകള്‍ അശ്വതി (16) എന്നിവരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്.
ട്രെയിന്‍ മാര്‍ഗമാണ് പെണ്‍കുട്ടികള്‍ മുംബൈയിലേക്കു പോയത്. ഇന്നലെ ഉച്ചക്ക് തിരൂരില്‍ നിന്ന് പെണ്‍കുട്ടികള്‍ ട്രെയിന്‍ കയറിയതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.ലോണാവാല റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയ കുട്ടികൾ പൂനൈയിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ ഓഫീസിൽ ആണ് ഉള്ളത്.കുട്ടികൾ സുരക്ഷിതരാണെന്ന് താനൂർ ഡി വൈ എസ് പി അറിയിച്ചു.താനൂർ എസ് ഐ യുടെ നേതൃത്വത്തിൽ നാലംഗ പോലീസ് സംഘം വിമാന മാർഗ്ഗം പൂനയിലേക്ക് തിരിച്ചിട്ടുണ്ട്.കൂടെ ഒരു ആൺ സുഹൃത്തുണ്ടെന്നു സംശയിച്ചിരുന്നു.പക്ഷെ കുട്ടികൾ തങ്ങൾ ഒറ്റക്കാണ് വന്നതെന്ന് പോലീസ് സ്റ്റേറ്റഷനിൽ കുട്ടികളെ കാണാനും ഏറ്റെടുക്കനുമെത്തിയ കേരളം മുസ്ലിം ജമാഅത് പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ ഹാരിസ് മിത്തലിനോട് പറഞ്ഞു.
പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക പരീക്ഷ സ്കൂളില്‍ നടക്കുന്നുണ്ടായിരുന്നു. ഈ പരീക്ഷ എഴുതാനെന്ന പേരിലാണ് ഇരുവരും വീട്ടില്‍ നിന്നുമിറങ്ങിയത്. എന്നാല്‍ കുട്ടികള്‍ പരീക്ഷക്ക് എത്തിയില്ല. ഇതോടെ താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധികൃതര്‍ കാരണം അന്വേഷിച്ച് വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിലുമില്ലെന്ന കാര്യം അറിഞ്ഞത്.
![]()
