തിരുവനന്തപുരം: ഇസ്രായിലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച തിരുവനന്തപുരം വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചുതുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. ടൂറിസ്റ്റ് വിസയില്‍ ജോര്‍ദാനിലെത്തിയ ഇദ്ദേഹം ഇസ്രായിലിലേക്ക് അനധികൃതമായി കടക്കുന്നതിനിടെ ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റാണ് മരിച്ചത്.ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയില്‍നിന്നുള്ള ഇമെയില്‍ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.സൈന്യം നാട്ടിലേക്ക് തിരിച്ചയച്ച മേനംകുളം സ്വദേശി എഡിസണ് പറഞ്ഞപ്പോഴാണ് ഗബ്രിയേലിന്റെ മരണവിവരം അറിഞ്ഞത് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്.എഡിസണിന് കാലിന് പരിക്കുണ്ട്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികള്‍ ഇസ്രായിലില്‍ ജയിലില്‍ ആണെന്നാണ് വിവരം. സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാന്‍ ജോര്‍ദാന്‍ സൈന്യം ശ്രമിക്കവേ ഇവര്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിക്കുകയും തുടര്‍ന്ന് സൈന്യംവെടിവെക്കുകയുമായിരുന്നുവെന്ന് പറയുന്നു.ഇസ്രയേലിലേക്ക് കടത്താൻ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പൊലീസും ഇന്റലിജൻസും അന്വേഷണമാരംഭിച്ചു.
![]()
