റിയാദ്: വിമാന യാത്രക്കിടെ പാസ്പ്പോർട്ട് നഷ്ടപെട്ട ഇന്ത്യക്കാരന് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ തുണയായത് സാമൂഹിക പ്രവർത്തകന്റെ ഇടപെടൽ.
അസര്ബൈജാന് യാത്ര കഴിഞ്ഞ് റിയാദിലെത്തിയ ഉത്തര്‍പ്രദേശ് ജാന്പൂര് സര്വാര്പൂര് സ്വദേശി ഫഹീം അക്തര്‍ അന്‍സാരി (38) ക്കാണ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ സഹായത്താൽ രണ്ടു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിഞ്ഞത്.റിയാദിൽ പ്രവാസിയായ ഫഹീം അസര്ബൈജാന് എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു പാസ്പോര്‍ട്ട് ഓവര്‍കോട്ടില്‍ സൂക്ഷിച്ചിരുന്നതായി പറയുന്നു . റിയാദ് എയര്‍പോര്‍ട്ടിലെത്തി എമിഗ്രേഷന്‍ ക്ലിയറന്‍സിന് ശ്രമിച്ചപ്പോഴാണ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടത് അറിഞ്ഞത്. യാത്ര ചെയ്ത വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും പാസ്പോര്‍ട്ട് കണ്ടെത്താനായില്ല.പാസ്പോര്‍ട്ട് ഇല്ലാതെ എയര്‍പോര്‍ട്ടിലെത്തിയാല്‍ വിമാനം കയറിയ എയര്‍പോര്‍ട്ടിലേക്കു മടക്കി അയക്കണം എന്നാണ് ചട്ടം. എന്നാല്‍ ഇഖാമ കൈവശമുണ്ടെന്നും ഭാര്യയും മക്കളും റിയാദിലുളള വിവരവും ഫഹീം ജവാസാത്തിനെ അറിയിച്ചു. സ്പോണ്സറെയും വിവരം ധരിപ്പിച്ചു. ഇതോടെ എയര്‍പോര്‍ട്ട് അധികൃതര്‍ സാമൂഹിക പ്രവര്ത്തകന് ഷിഹാബ് കൊട്ടുകാടിന്റെ സഹായം തേടി. അദ്ദേഹം കുടുംബത്തെയും എംബസ്സിയെയും ബന്ധപ്പെട്ടു.എയര്‍പോര്‍ട്ടിലെത്തി ഫഹീമിനെ കാണുകയും പുതിയ പാസ്പോര്‍ട്ടിന് അപേക്ഷയും നല്കി. ദ്രുതഗതിയില്‍ എംബസി ഓഫീസര്‍മാര്‍ ഇടപെട്ടതോടെ പാസ്പോര്‍ട്ട് അനുവദിച്ചതോടെ രണ്ടു ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫഹീം വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങിയത്.
എംബസി ഉദ്യോഗസ്ഥരായ നായിക്, അര്ജുന് സിംഗ്, ഷഫീഖ് എന്നിവരാണ് അതി വേഗം പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യാന്‍ സഹായിച്ചത്. എയര്‍പോര്‍ട്ടിലെ ജവാസാത്, എയര്‍പോര്‍ട്ട് മാനേജര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം അനുഭാവപൂര്‍വ്വം സഹായിച്ചതായും ഷിഹാബ് കൊട്ടുകാട് ജി സി സി ടൈമ്സ്നോട് പറഞ്ഞു.യാത്ര വേളകളിൽ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകൾ വളരെ ജാഗ്രതയോടെ തന്നെ സൂക്ഷിക്കേണ്ട ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു.
![]()
