തിരുവനന്തപുരം: ഉറ്റബന്ധുക്കളെയും പെൺ സുഹൃത്തിനെയും കൊല ചെയ്തു യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി .സ്വന്തം മുത്തശ്ശിയേയും അനുജനേയും പെണ്‍സുഹൃത്തിനെയും പിതാവിന്റെ സഹോദരനെയും ഭാര്യയെയുമടക്കം അഞ്ചു പേരെ മൂന്നിടങ്ങളിലായി കൊലപ്പെടുത്തുകയും മാതാവിനെ തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം വെഞ്ഞാറംമൂട് സ്വദേശി അഫാന് (23) ആണ് കുറ്റം ഏറ്റുപറഞ്ഞു കീഴടങ്ങിയയത്.എലിവിഷം കഴിച്ചുവെന്നറിഞ്ഞതിനെത്തുടര്ന്ന് പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടക്കൊലക്ക് കാരണമെന്തെന്ന് വ്യക്തമല്ല. അപ്രതീക്ഷിതമായുണ്ടായ കൂട്ടക്കൊലയില്‍ വെഞ്ഞാറംമൂട്, പാങ്ങോട്, എസ്.എന്‍പുരം പ്രദേശമാകെ ദുഖത്തിലാണ്. അടുത്തിടെ സൗദിയിലുള്ള പിതാവിന്റെ അടുത്തേക്ക് പോയി അടുത്തിടെ മടങ്ങിവന്നയാളാണ് പ്രതി.
ആദ്യം പാങ്ങോടെത്തി മുത്തശ്ശി സല്‍മാ ബീവിയെ(88)യാണ് അഫാന് കൊലപ്പെടുത്തിയത്. പിന്നീട് എസ്.എന്‍ പുരം ചുള്ളാളം സ്വദേശികളായ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും അവിടെനിന്ന് വെമ്പായത്തെ വീട്ടിലെത്തി അനുജന് അഫ്സാനെയും (13), പെണ്‍സുഹൃത്ത് ഫര്‍സാനയെയും (19) കൊലപ്പെടുത്തി. മാതാവ് ഷെമിയെയും പ്രതി വെറുതെവിട്ടില്ല. ഇവര്‍ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. വീട്ടില്‍ കൊലക്ക് ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ശേഷമാണ് അഫാന് പോലീസ് സ്റ്റേഷനിലെത്തി ആറ് പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് അറിയിച്ചത്. കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ചാണ് ഇയാള്‍ സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാന് പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.
ഇതേത്തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പറയുന്നു. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിനു അഫാനെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും സംശയിക്കുന്നു. ആശുപത്രിയിലായതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമെ വിശദമായ വിവരങ്ങള്‍ ലഭിക്കൂ.
![]()
