റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ വിമൻസ് കളക്റ്റീവ് സംഘടിപ്പിച്ച സൗദി ഫൗണ്ടിങ് ഡേ ആഘോഷം റിയാദിലെ മുറബ്ബ അവന്യൂ മാളിൽ സമുചിതമായി ആഘോഷിച്ചു. പരിപാടിയിൽ സംഘടനയുടെ പ്രസിഡന്റ് നസ്റിയ ജിബിൻ അധ്യക്ഷത വഹിച്ചു.സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ, സംസ്കാരം, ചരിത്ര പൈതൃകം എന്നിവയെ അംഗീകരിക്കുകയും, സൗദിയിലെ പ്രവാസികളായ വനിതകളുടെ പങ്ക് ഊട്ടിയുറപ്പിക്കുകയുമുള്ള ഇത്തവണത്തെ ആഘോഷം സമൂഹത്തിന്റെ വിവിധ തലങ്ങളിലെ അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന അവസരമായി മാറി.എഴുത്തുകാരി സബീന കെ. സാലി മുഖ്യാതിഥിയായിരുന്നു
നൗറീൻ ഷാ, കാർത്തിക എസ് രാജ്, മിനി വകീൽ, സഫ്ന അമീർ, മിനുജ മുഹമ്മദ്, സിനി ശറഫുദ്ധീൻ, ആതിര എം നായർ, ലിയാ സജീർ, അസീന മുജീബ്, സിമ്ന നൗഷാദ് എന്നിവർ നേതൃത്വം കൊടുത്തു.
സെക്രട്ടറി സൗമ്യ തോമസ് സ്വാഗതവും ട്രഷറർ ഡോ. അമൃത നന്ദിയും പറഞ്ഞു.
![]()
