മക്ക : ഓഐസിസി മക്കയുടെ ഭാരവാഹി തിരഞ്ഞെടുപ്പിലെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായ നടപടി ചോദ്യം ചെയ്യുകയും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്ത കാര്യങ്ങളെ സംഘടനയുടെ ചുമതലയുള്ള കെപിസിസി നേതൃത്വത്തിന് ബോധ്യപ്പെടുകയും ചെയ്തിട്ടും അതിന്മേൽ യാതൊരു വിധ നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് 2025 ജനുവരി മാസം 2ആം തീയതി ഒഐസിസിയിൽ നിന്നും രാജി വച്ചിട്ടുള്ള ആളുകളെ ഒന്നര മാസത്തിനു ശേഷം പുറത്താക്കിയതായി അറിയിച്ചുകൊണ്ടുള്ള നടപടി വെറും പ്രഹസനമാണെന്ന് പുറത്താക്കിയതായി പറയപ്പെടുന്ന നേതാക്കൾ പറഞ്ഞു. ഒഐസിസിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ സമയപരിധിയായ 2024 മെയ് മാസത്തിലടക്കം ആ വർഷത്തെ പരിശുദ്ധ ഹജ്ജ് സന്നദ്ധ സേവന രംഗത്ത് കർമ്മനിരതരായിരുന്ന മക്കയിലെ പ്രവർത്തകർക്ക് മെമ്പർഷിപ് ചേർക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകണമെന്ന അന്നത്തെ മക്കാ ഓഐസിസി നേതൃത്വത്തിന്റെ അഭ്യർത്ഥനപ്രകാരം ഓഐസിസി ഗ്ലോബൽ ചെയർമാൻ സമയപരിധി ധീർഘിപ്പിച്ചു നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളിൽ ആയി, ആദ്യഘട്ടത്തിൽ 104 ഉം രണ്ടാം ഘട്ടത്തിൽ 200 ഉം മെമ്പർഷിപ്പ് അപേക്ഷകളും അതിന്റെ ഫീസായ ഒരു മെമ്പർഷിപ്പിന് 30 റിയാൽ വച്ചുള്ള തുകയും കെപിസിസിയ്ക്ക് നൽകുകയും അത് അംഗീകരിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റും ഓഐസിസി ഗ്ലോബൽ ചെയർമാനും ഒപ്പുവെച്ച മെമ്പർഷിപ്പ് കാർഡുകൾ കെപിസിസി തയ്യാറാക്കി മക്കയിലെ പ്രവർത്തകർക്ക് നൽകുകയും ചെയ്തതിന് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായി റീജിയണൽ കമ്മിറ്റിയിലും നാഷണൽ കമ്മിറ്റിയിലും അധികാര മോഹികളായ ചില സ്വാർത്ഥ താല്പര്യക്കാരുടെ കുൽസിതശ്രമങ്ങൾക്ക് പാർട്ടി നേതൃത്വം വഴങ്ങിക്കൊടുത്തതിന്റെ ഫലവുമായിട്ടാണ് ഔദ്യോഗിക മെമ്പർഷിപ്പ് കയ്യിൽ കിട്ടിയിട്ടും സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിച്ച് മക്കയിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചതെന്നും നേതാക്കൾ ആരോപിക്കുന്നു. ആകെയുള്ള 304 ഔദ്യോഗിക മെമ്പർമാരിൽ വെറും 27 പേർ പങ്കെടുത്ത യോഗത്തിലാണ് മക്കയിലെ പുതിയ ഭാരവാഹി പ്രഹസന തിരഞ്ഞെടുപ്പ് നടത്തിയത് എന്ന കാര്യം മാത്രം മതി ജനാധിപത്യം ഏത് രീതിയിൽ അട്ടിമറിക്കപ്പെട്ടു എന്നതിന്റെ ഗൗരവപ്രശ്നം ബോധ്യപ്പെടാൻ എന്നും പുറത്താക്കിയതായി പറയപ്പെടുന്ന നേതാക്കൾ പറയുന്നു.തങ്ങൾ ഓഐസിസിയിൽ നിന്നും രാജിവച്ചതായി പറഞ്ഞുകൊണ്ടുള്ള അറിയിപ്പ് സംഘടനയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് രേഖാമൂലം നൽകി അതിനു ശേഷം രണ്ട് മാസങ്ങൾ കഴിഞ്ഞ് തങ്ങളെ പുറത്താക്കിയതായി അറിയിച്ചുകൊണ്ടുള്ള നടപടി അങ്ങേയറ്റം അപഹാസ്യമായതാണെന്നും പൊതു സമൂഹം ഇതിനെ നല്ലതു പോലെ വിലയിരുത്തുമെന്നും നേതാക്കൾ പറഞ്ഞു.
![]()
