ജിദ്ദ: പഴയകാല തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ
കൂട്ടായ്മയായ ജെ.ടി.എയുടെ വാര്‍ഷികം തിരുവുത്സവം 2025 എന്ന പേരില്‍ ആഘോഷിച്ചു. ജെ.ടി.എ അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും പിന്നണി ഗായികമാരായ സജ്ല സലിമും സജ്ലി സലിമും ചേര്‍ന്നവതരിപ്പിച്ച ഗാനമേളയും ആഘോഷത്തിന് കൊഴുപ്പേകി.
തിരുവിതാംകൂറിന്റെ ഡോക്യുമെന്ററി, മിര്‍സ ഷെരീഫ്, നൂഹ് ബീമാപള്ളി, വിജേഷ് ചന്ദ്രു, റഷീദ് ഓയൂര്‍, സന്ധ്യ, ആഷ്ന, രജികുമാര്‍, ആഷിര്‍ കൊല്ലം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗുഡ് ഹോപ്പ്, ഫിനോം അക്കാദമികളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, ഫാസില്‍ ഓച്ചിറയുടെ സ്പോട്ട് ഡബ്ബിംഗ്, ശ്രീത ടീച്ചര്‍ ചിട്ടപ്പെടുത്തിയ കാക്കാരിശ്ശി നാടകം, ഡാണ്ടിയ ഡാന്‍സ് എന്നിവയും ഉണ്ടായിരുന്നു.
അനില്‍ വിദ്യാധരന്, മാജാ സാഹിബ് ഓച്ചിറ, അയ്യൂബ് പന്തളം, നവാസ് ബീമാപള്ളി, മസൂദ് ബാലരാമപുരം, നവാസ് ചിറ്റാര്‍, ശിഹാബ് താമരക്കുളം, ഷാനവാസ് കോന്നി, സിയാദ് അബ്ദുള്ള, നൗഷാദ് പന്മന, മുജീബ് കന്യാകുമാരി, നജീബ് കോതമംഗലം, ഹിജാസ് കളരിക്കല്‍ കൊച്ചി, ജിനി വര്‍ഗീസ്, ലിസി വര്‍ഗ്ഗീസ്, ജ്യോതി കുമാര്‍, ഖദീജാ ബീഗം, ഷാനി മാജ, സൈനാ അലി, ഷാഹിന ആഷിര്‍, സിമി, സിത്താര നൗഷാദ്, മറിയം ടീച്ചര്‍ കലാ സാങ്കേതിക സഹകരണം നിര്‍വ്വഹിച്ച നിസാര്‍ മടവൂര്‍, സന്തോഷ് കടമ്മനിട്ട, നജീബ് വെഞ്ഞാറമ്മൂട്, സുബൈര്‍ ആലുവ, ജെ ടി എ കണ്‍വീനര്‍ റഷീദ് ഓയൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
കലാപരിപാടികള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ദിലീപ് താമരക്കുളം ആമുഖം അവതരിപ്പിച്ചു. പ്രസിഡണ്ട് അലി റാവുത്തര്‍ തേക്കുതോട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശിഹാബ് താമരക്കുളം സ്വാഗതവും ട്രഷറര്‍ നൗഷാദ് പന്മന നന്ദിയും പറഞ്ഞു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഇംറാന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജിദ്ദ പൊതു സമൂഹത്തിന് നല്കുന്ന മികച്ച സേവനങ്ങള്‍ പരിഗണിച്ച് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, അല്‍ സലാം മെഡിക്കല്‍ കോംപ്ലക്സ്, മസൂദ് ബാലരാമപുരം, നജീബ് വെഞ്ഞാറമ്മൂട്, അനില്‍കുമാര്‍ പത്തനംതിട്ട, വിജയ് ഫുഡ് പ്രോഡക്ട്സ്, ദേ പുട്ട്, ജ്യോതികുമാര്‍, വാസു വെള്ളേടത്ത്, മുഹമ്മദ് ഹഫീസ് റഹ്മാന് എന്നിവരെ സദസ്സില്‍ ആദരിച്ചു. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അലി തേക്കുതോടിനെ പൊന്നാട അണിയിച്ചു.
മുഹമ്മദ് റാഫി ബീമാപള്ളി, റോസ്ലിന് വയനാട് എന്നിവര്‍ അവതാരകരായി. 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി നിലവിലെ ഭാരവാഹികളെ ജനറല്‍ ബോഡിയോഗം തെരഞ്ഞെടുത്തതായി അസ്സോസിയേഷന് നേതൃത്വം അറിയിച്ചു.
![]()
