റിയാദ് : സൗദി അറേബ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സാങ്കേതികവിദ്യാ മേളയായ ‘ലീപ് 2025’ൻറ നാലാം പതിപ്പിന് ഇന്നലെയോടെ സമാപനമായി. ഫെബ്രുവരി ഒമ്പത് മുതൽ 12 വരെ നഗരത്തിെൻറ വടക്കുഭാഗത്തെ മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലായിരുന്നു മേള. രാജ്യത്തിനകത്തുംപുറത്തും നിന്നായി രണ്ടായിരത്തിൽ ലധികം ബ്രാൻഡുകൾ പ്രദർശനത്തിലുണ്ടായിരുന്നു . ലോകത്തിെൻറ വിവിധ കോണുകളിൽനിന്നായി ആയിരത്തിലധികം പ്രഭാഷകർ, 680 സ്റ്റാർട്ടപ്പുകളും ഇന്ത്യയിൽനിന്നുള്ള നാല്പതോളം ചെറുതും വലുതുമായ കമ്പനികൾ ഇന്ത്യൻ പവനിൽ പ്രതേകഇടംപിടിച്ചു .
വരസാങ്കേതികവിദ്യയുടെ പുതിയ യുഗം പരിചയപ്പെടുത്തുന്ന മേളയിൽ പങ്കെടുക്കാൻ രാജ്യത്തിെൻറ വിവിധപ്രവിശ്യകളിൽനിന്നും രാജ്യത്തിനുപുറത്തുനിന്നുമായി സംരംഭകരും വിദഗ്ദ്ധരും റിയാദിലെത്തി. ഏതാണ്ട് രണ്ട് ലക്ഷത്തിൽപരം സന്ദർശകരെയാണ് മേള കാണാനായി എത്തിയത്
ബിസിനസ് നെറ്റ്വർക്കിങ്ങും ടെക് മേഖലയിലെ നിക്ഷേപാവസരങ്ങളും വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന മേള സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ‘വിഷൻ 2030’ പദ്ധതിയുമായി സംയോജിപ്പിച്ച് ആഗോള സാങ്കേതിക കേന്ദ്രമാകാനുള്ള സൗദി അറേബ്യയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് വേഗതപകരും. രാജ്യത്തിെൻറ സാങ്കേതികമേഖലയിലെ ഉയർച്ചയിലേക്കുള്ള ഒരു ഉത്തേജകമായാണ് വ്യവസായ പ്രമുഖർ ലീപ്പിനെ കാണുന്നത്.
മൈക്രോസോഫ്റ്റ്, ഒറാക്കിൾ, ഹുവായി, ആമസോൺ തുടങ്ങി നൂറുകണക്കിന് മൾട്ടി നാഷനൽ കമ്പനികളും സൗദി അരാംകോ, സൗദി ടെലികോം ഉൾപ്പടെ പ്രമുഖ ദേശീയ കമ്പനികളും മന്ത്രാലയങ്ങളും സ്വന്തം പദ്ധതികളും ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ മേളയിൽ അണിനിരക്കുന്നു. ഭക്ഷ്യമേഖലയിലും ആരോഗ്യരംഗത്തും സാമ്പത്തികമേഖലയിലും ഉപയോഗിക്കാനുള്ള അത്യാധുനികസംവിധാനങ്ങൾക്കും സാങ്കേതികവിദ്യകൾക്കുമാണ് മേളയിൽ പ്രാധാന്യം. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സോഫ്റ്റുവെയർ നിർമിച്ചുനൽകുന്നതിന് ലോകോത്തരനിലവാരമുള്ള സോഫ്റ്റുവെയർകമ്പനികളും എൻജിനീയർമാരും മേളയിൽ അണിനിരന്നു .
ബിസിനസ് രംഗത്തും ടെക് മേഖലയിലും പുതിയ നിക്ഷേപാവസരങ്ങളും രാജ്യത്തിെൻറ സാങ്കേതികമേഖലയിലെ ഉയർച്ചയിലേക്കുള്ള ഒരു ഉത്തേജകാമെന്നു മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിവര സംങ്കേതിക കൂട്ടായ്മയായ (ഐ ടി എക്സ്പെർട്സ് ആൻഡ് എൻജിനീർസ് ) ചെയര്മാൻ സാജിദ് പരിയാരത്ത് അഭിപ്രായപ്പെട്ടു .
റിയാദിനെ പുറമെ കൂട്ടായ്മയുടെ ജിസിസിയിലെ വിവിധ ജിദ്ദ ദമ്മാം ദുബായ് ഖത്തർ ബഹ്റൈൻ കുവൈറ്റ് ഒമാൻ തുടങ്ങിയ ചാപ്റ്ററുകളിൽ നിന്നുമായി അനേകം അംഗങ്ങൾ പങ്കെടുത്തു
ലീപ് കഴിഞ്ഞ മൂന്ന് വർഷത്തിൽ നിന്ന് വളരെ വിഭിന്നമായി ഭാവിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനുതകും വിധം കൂടുതൽ വിപുലമായ ഗതാഗത സംവിധാനങ്ങൾ സംഘടകർ മുന്നേ ഒരുക്കിയിരുന്നു എന്നും റിയാദ് ചാപ്റ്റർ പ്രസിഡന്റ് മുനീപ് പാഴൂർ കൂട്ടിച്ചേർത്തു.
ചാപ്റ്ററിൽ നിന്നു പല പ്രതിനിധികളും മേളയുടെ തുടക്കം മുതൽ അവസാനം വരെ മേളയിൽ ഉണ്ടായിരുന്നു .
പുതിയപുതിയ എ ഐ സാങ്കേതികവിദ്യ ഈ വര്ഷം മുതൽ പല ആഗോള വിദ്യഭ്യാസ മേഖലയിലും യൂണിവേഴ്സിറ്റികരികു ളത്തിലും ഉള്പെടുത്തിട്ടുണ്ടെന്ന് മുഹമ്മദ് അഹമ്മദ് പറഞ്ഞു .
വരുംകാലങ്ങളിൽ സൗദി അറേബ്യയിലെ ലീപ് സാങ്കേതിക മേഖലയിൽ ലോകത്തിലെതന്നെ വലിയ സെൻട്രൽ ഹബ്ബായി മാറുമെന്ന് കൂട്ടായ്മയുടെ uae പ്രതിനിധി ഷെയ്ഖ് സലിം പറഞ്ഞു .
എ ഐ ക്ക് പുറമെ സൈബർ സെക്യൂരിറ്റിയും ടാറ്റ പ്രൈവസിയും ഇപ്രാവശ്യത്തേലീപിൽ ശ്രദ്ധേയമായെന്ന് കൂട്ടായ്മയുടെ uae പ്രതിനിധി സഹീർ കൂട്ടി ചേർത്തു
വിദ്യാർത്ഥികൾ മുതൽ ഐ ടി സാങ്കേതിക തലങ്ങളിൽ വർക്ക് ചെയ്യുന്ന എല്ലാ തലത്തിലുമുള്ള പ്രൊഫെഷനുകളും ഇത്തരം മേള പരമാവധി ഉപയോഗപ്പെടുത്തണമെന്നു കൂട്ടായ്മയുടെറിയാദ് ഉപദേശകസമിതി അംഗം നവാസ് റഷീദ് അഭിപ്രായപ്പെട്ടു.
![]()
