റിയാദ് :റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ഇസ്മ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന പരിരക്ഷ 2025 ത്രെയ് മാസ ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായുള്ള അഡ്വാൻസ്ഡ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 14,15 (വെള്ളി, ശനി )തീയതികളിൽ റിയാദ് അൽ ഖലീജിലെ ഇസ്മ മെഡിക്കൽ സെന്ററിൽ നടക്കും.
ക്യാമ്പിന്റെ ഭാഗമായി പ്രധാനമായും ഹൃദയം, വൃക്ക, കണ്ണ് എന്നിവയും കൊളസ്ട്രോൾ, ഷുഗർ, പ്രഷർ, അടക്കമുള്ള പതിനേഴോളം പ്രാഥമിക ടെസ്റ്റ്കളുമാണ് അതിനൂനത മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്നത്,
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക,
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഇസ്മ മെഡിക്കൽ സെന്റർ നൽകുന്ന ഒരു വർഷത്തെ കാലാവധി ഉള്ള മാസത്തിൽ ഒരു തവണ വ്യവസ്ഥയിൽ ഡോക്ടർ കൺസൽറ്റേഷൻ ഉൾപ്പെടെ പ്രാഥമിക ടെസ്റ്റുകൾ സൗജന്യമായി ചെയ്യാൻ കഴിയുന്ന വിസിറ്റ് വിസക്കാർക്കും ഫാമിലികൾക്കും ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന മെഡിക്കൽ കാർഡും നൽകും,
ഫ്രബുവരി 14 ന് വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയും ഫ്രബുവരി 15 ശനി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്,
ക്യാമ്പുമായി ബന്ധപ്പെട്ട രജിസ്ട്രേഷനായി 055 708 5416(https://wa.me/qr/K25EN2I7TC2ZF1) എന്ന വാട്സ് അപ്പ് നമ്പറിലും അന്യേഷണങ്ങൾക്കായി 055 656 2077 എന്ന നമ്പറിലും ബന്ദ്ധപ്പെടാവുന്നതാണ്. ക്യാമ്പ് നടക്കുന്ന ഇസ്മ മെഡിക്കൽ സെന്റർ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ലിങ്ക് ( https://maps.app.goo.gl/ofGuS661GR6sye9Y9?g_st=iw)ലഭ്യമാണ്, റിയാദ് മെട്രോ ചുവപ്പ് ലൈനിൽ സ്റ്റേഷൻ നമ്പർ 23,അൽ ഖലീജിന്റെ 100 മീറ്റർ ദൂര പരിധിയിലാണ് ഇസ്മ മെഡിക്കൽ സെന്റർ ഉള്ളത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർ പ്രഭാത ഭക്ഷണത്തിനു മുൻപ് ബ്ലഡ് സേമ്പിളുകൾ നൽകുന്നത് ടെസ്റ്റുകൾക് ഗുണകരമാകും.
![]()
