കേന്ദ്ര ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍. ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൊണ്ടുവരും.മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റ് പാർലമെന്റിൽ സമർപ്പിച്ചു.ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി.12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം.18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം.25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.എഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും.
36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.
ബജറ്റ് അവതരണത്തിനിടെ സഭയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങി പോയത്.
![]()
