റിയാദ് :കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ജനുവരി 25ന് നടന്ന മിസ്റ്റർ ആൻഡ് മിസ്റ്റർ കേരള സീസൺ 2 മത്സരത്തിൽ റിയാദിലെ പ്രവാസിയും ഗായകനും അവതാരകനുമൊക്കെയായ അബി ജോയി ജേതാവായി.
വനംവകുപ്പു മന്ത്രി എ കെ ശശിധരൻ ഉത്ഘാടനം നടത്തിയ ഷോ സംവിധാനം ചെയ്തത്, സിനിമ താരമായ ഇടവേള ബാബു ആണ്. വിവിധ രാജ്യങ്ങളിൽ നിന്നും നാൽപ്പതോളം മലയാളി മത്സരാർത്ഥികൾ പങ്കെടുത്തു.
ഈ ഷോയോടൊപ്പം ” ഫ്രീഡം നൈറ്റ്” എന്ന സംഗീത നിശയിൽ ഫ്യൂഷൻ താരം വേദ മിത്രയും ഇന്റർനാഷണൽ ഡിജെ ആയ ഖത്തർ ഫിഫയിലെ ഔദ്യോഗിക ഡി ജെ യുമായ സനയും കോഴിക്കോടിനെ ഹരം കൊള്ളിച്ചു.
വിജയികൾക്ക് സാമൂഹ്യ പ്രവർത്തകനായ ബോബി ചെമ്മണൂരും, സിനിമ താരം മുൻസിലയും കിരീടമണിയിച്ചു. ചടങ്ങിൽ എഫ് ഐ ഇവന്റസ് ചെയർമാൻ & പ്രൊഡ്യൂസർ രഞ്ജിത്ത് എംപി, സി ഇ ഒ & പ്രൊജക്റ്റ് മാനേജർ ഈസാ മുല്ലാല്ലി എന്നിവർ പങ്കെടുത്തു. പ്രശസ്ത കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസിന്റെ ശിക്ഷണത്തിലാണ് മത്സരാർത്ഥികൾ വേദിയിലെത്തിയത്.സുപ്രസിദ്ധ സിനിമ താരം റോഷൻ വിൻസൻ, നവമി, ഡോക്ടർ ശ്രീലക്ഷ്മി, നമ്രത പ്രകാശ്, ഡോക്ടർ പീജ, സിനിമതാരം സന്ദീപ് മേനോൻ, പ്രശസ്ത സെലബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വി കെ സ് എന്നിവരാണ് വിധിനിർണയം നടത്തിയത്.
കിരീടം ലഭിച്ചവർ
MR & Mr കേരളാ (Married ) വിജയി: അബി ജോയ്, ഫസ്റ്റ് റണ്ണർ-അപ്പ്: ഇബ്രിസ് മാമ്പി,സെക്കന്റ് റണ്ണർ അപ്പ്: സുബ്രമണിയൻ. MR & Mr കേരളാ (unmarried), വിജയി: ജിബിൻ വർഗീസ്, ഫസ്റ്റ് റണ്ണർ- അപ്പ്: ആദിത്യ അജിത്, സെക്കന്റ് റണ്ണർ അപ്പ്: മുഹമ്മദ് സാഗർ.
Miss & Mrs കേരളാ (married), വിജയി: ഡോ. അശ്വതി മോഹൻ, ഫസ്റ്റ് റണ്ണർ-അപ്പ്: റൈസീന, സെക്കന്റ് റണ്ണർ അപ്പ്: തുഷാര. Miss & Mrs കേരളാ(unmarried), വിജയി ലിയാന ഖാലിദ്, ഫസ്റ്റ് റണ്ണർ-അപ്പ്: ശിൽപ ശാന്തി പിള്ള, സെക്കന്റ് റണ്ണർ-അപ്പ്: സാന്ദ്ര സതീഷ്.
![]()
