ബീജിംഗ്–കോവിഡിന് ശേഷം മഹാമാരി വീണ്ടും ചൈനയെ പിടിമുറുക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചൈന ആഭ്യന്തര മന്ത്രാലയം.
പുതിയ വൈറസ് പടരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണ്.വടക്കൻ പ്രവിശ്യകളിലെ ചില സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന അണുബാധ ശൈത്യകാലത്ത് സാധാരണമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധിക്കുന്നത്. ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) എന്നാണ് വൈറസിനെ വിളിക്കുന്നത്. ഇത് നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങളുണ്ടാക്കുന്ന ഒരു സാധാരണ ശ്വസന വൈറസാണ്. ചൈനയിൽ മഹാമാരിക്ക് കാരണമായേക്കാവുന്ന വൈറസ് ബാധകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
![]()
