റിയാദ് :മദീന റോഡിലെ ഓറഞ്ച് ലൈനില്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റിയാദ് മെട്രോ അധികൃതർ അറിയിച്ചു.ഇതോടെ മെട്രോയിലെ ആറു ലൈനുകളിലും പൂര്‍ണ തോതില്‍ സര്‍വീസുകള്‍ നിലവില്‍വരും. ഒന്നാം ട്രാക്ക് ആയ ഉലയ്യ-ബത്ഹ (ബ്ലൂ ലൈന്‍), നാലാം ട്രാക്ക് ആയ കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് (യെല്ലോ ലൈന്‍), ആറാം ട്രാക്ക് ആയ അബ്ദുറഹ്മാന് ബിന്‍ ഔഫ് ജംഗ്ഷന്-ശൈഖ് ഹസന് ബിന്‍ ഹുസൈന് (വയലറ്റ് ലൈന്‍) എന്നീ മൂന്നു റൂട്ടുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാം ട്രാക്ക് ആയ കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), അഞ്ചാം ട്രാക്ക് ആയ കിംഗ് അബ്ദുല്‍ അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നീ റൂട്ടുകളില്‍ ഡിസംബര്‍ 15 നും സര്‍വീസ് ആരംഭിച്ചിരുന്നു.
![]()
