ജിദ്ദ: മലയാളത്തിന്റെ യശസ്സ് ആഗോളതലത്തിലുയർത്തിയ മലയാളത്തിന്റെ ‘പ്രിയപ്പെട്ട കഥാകാരന് ജിദ്ദ കേരള പൗരാവലി ആദരാഞജലികൾ നേർന്നു.
എം.ടിയുടെ വിയോഗം മലയാള സാഹിത്യ ലോകത്തെ ശൂന്യതയിലാഴ്ത്തിയിരിക്കുകയാണ്.
പാതിരാവും പകൽവെളിച്ചവും എന്ന നോവലിൽ തുടങ്ങിയ സാഹിത്യസപര്യ നാലുകെട്ട് , രണ്ടാമൂഴം എന്നിങ്ങനെ മലയാളമനസ്സിനെ ഏറെ സ്വാധീനിച്ച ഒരുപാട് കൃതികളും
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ നിർമാല്യം ഉൾപ്പടെ ഒട്ടനവധി തിരക്കഥകളും മലയാളസിനിമക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
മലയാളസാഹിത്യത്തിനും സിനിമാമേഖലക്കും തീരാനഷ്ടമാണ് എംടിയിലൂടെ മലയാളഭാഷക്കുണ്ടായത്. സാഹിതീ കാലഘട്ടത്തെ എം ടി തനിക്കു മുൻപും തനിക്കു ശേഷവും എന്ന് അടയാളപ്പെടുത്തികൊണ്ടാണ് അരങ്ങൊഴിയുന്നത് .
പ്രഖ്യാത സാഹിത്യകാരന്റെ വിയോഗം മലയാള സാഹിത്യ ലോകത്ത് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ജിദ്ദ കേരള പൌരാവലി അനുശോചന പ്രമേയത്തിൽ അറിയിച്ചു.
![]()
