ബഹ്റൈൻ :മനാമ സെൻട്രൽ മാർക്കറ്റ് മലയാളി കൂട്ടായ്മയായ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു.
ഭാരവാഹികളായി സലാം മമ്പാട്ടുമൂല(പ്രസിഡന്റ്), അനീസ് ബാബു(സെക്രട്ടറി),
ലത്തീഫ് മരക്കാട്ട് (ട്രഷറർ), നജീബ് എം.എം.എസ്, മുനീർ മുഹമ്മദലി, മജീദ് ടി.പി. (വൈസ് പ്രസിഡന്റ്റുമാർ), അവിനാഷ് (ജോയന്റ് സെക്രട്ടറി), ശ്രീജേഷ്(അസി. ട്രഷറർ), യോഗേഷ്, സമീർ സലിം, ഷഫിൽ(സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
കെ.എം.സി.സി ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ വാർഷിക യോഗത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു. ചീഫ് റിട്ടേണിങ് ഓഫിസർ പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളിയും റിട്ടേണിങ് ഓഫിസർമാരായ ഫൈസൽ കണ്ടീതാഴ, റിയാസ് ഓമാനൂർ, നൂറുദ്ദീൻ തിരുവള്ളൂർ എന്നിവരും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
![]()
