റിയാദ് : ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സർഗ്ഗസന്ധ്യ 2024 റിയാദിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ഡിസംബർ 5 ന് റിയാദിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാവിരുന്ന് ചടങ്ങിന് മികവേകി.
വൈകീട്ട് 7 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു.കാനം രാജേന്ദ്രൻ അനുസ്മരണം സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി നിർവഹിച്ചു. അബൂബക്കർ പൊന്നാനി, ശുഐബ് സലീം എന്നിവർ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു . പ്രവാസലോകത്ത് രണ്ട് പതിറ്റാണ്ടായി തുടരുന്ന സാമുഹിക സേവനം പരിഗണിച്ച് ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം കൺവീനർ എം. സാലി ആലുവയെ ബിനോയ് വിശ്വം പൊന്നാടയണിയിച്ച് ആദരിച്ചു.
സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പി. ഭാസ്കരൻ അനുസ്മരണ പ്രഭാഷണം റിയാദിലെ പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ ജോസഫ് അതിരുങ്കൽ നിർവഹിച്ചു. ചടങ്ങിൽ ജോസഫ് അതിരുങ്കലിന്റെ ഏറ്റവും പുതിയ നോവൽ മിയ കുൾപ, സബീന എം സാലിയുടെ ലായം എന്ന നോവലിന്റെ മൂന്നാം പതിപ്പ് എന്നിവയുടെ പ്രകാശനം ബിനോയ് വിശ്വം പ്രമുഖ മാധ്യമ പ്രവർത്തകൻ ഹസ്സൻ കോയയ്ക്ക് നൽകി നിർവ്വഹിച്ചു.
കേളി സാംസ്കാരികവേദി കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം, ഒ.ഐ.സി.സി. സെൻട്രൽ വൈസ് പ്രസിഡന്റ് രഘുനാഥ്, കെ.എംസി.സി. സെൻട്രൽ കമ്മറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, സുധീർ കുമ്മിൾ നവോദയ, ശിഹാബ് കൊട്ടുകാട്, ഡോ. ജയചന്ദ്രൻ, ദമാം നവയുഗം കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, വിജയൻ നെയ്യാറ്റിൻകര (ഫോർക്ക), സുരേന്ദ്രൻ കൂട്ടായി (എൻ.ആർ.കെ) , മീഡിയ ഫോറം സാംസ്കാരിക വിഭാഗം കൺവീനർ ഷിബു ഉസ്മാൻ ,കെരീം കാനാമ്പുറം(എഡപ്പ ) എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു.
ഷാനവാസ്, ഷാജഹാൻ കായംകുളം , സമീർ, സജീർ, നൗഷാദ്, അബൂബക്കർ പൊന്നാനി, ഷുഹൈബ് സലിം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിനോദ് കൃഷ്ണ സ്വാഗതവും, എം.സാലി ആലുവ നന്ദിയും പറഞ്ഞു.

![]()
