കുവൈറ്റ് : കുവൈത്തിലെ ഗൾഫ് ബാങ്കിൽ 700 കോടി ലോൺ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം കേരളത്തിലേക്കും. മുങ്ങിയ 1425 മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ ഇതുവരെ ഇരുപതോളം കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ദക്ഷിണ മേഖല ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം ഏകോപിപ്പിക്കും. എറണാകുളം, കോട്ടയം ജില്ലകളിലായി നിലവില്‍ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ എട്ടെണ്ണം എറണാകുളം റൂറല്‍ പോലീസ് ജില്ലയിലാണ്. ‘ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക്’ എന്ന സ്ഥാപനത്തില്‍ നിന്നാണ് പണം തട്ടിയത്. തട്ടിപ്പു നടത്തിയവരുടെ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ പോലീസിനു കൈമാറി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്.
മുങ്ങിയത്. 50 ലക്ഷം മുതൽ രണ്ടു കോടി രൂപ വരെയാണ് പലരും ലോണെടുത്തത്. കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് ജോലികൾക്കായി മാറിയാതെയാണ് പ്രാഥമിക വിവരം.
തട്ടിപ്പ് നടത്തിയ 1425 മലയാളികളിൽ 700 ഓളംപേർ നഴ്സ് മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്
![]()
