ന്യൂഡൽഹി :സംഭലിലേക്ക് പോകാൻ ഗാസിപൂർ അതിർത്തിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തടഞ്ഞ് യു പി പൊലീസ്. അതിർത്തിയിൽ മണിക്കൂറോളം രാഹുൽ ഗാന്ധി ,കെ സി വേണുഗോപാൽ ,പ്രിയങ്ക ഗാന്ധി ,യു പി പിസിസി അധ്യക്ഷന്‍ അജയ് റായ് എന്നിവരുടെ നേതൃത്വത്തിൽ പോലീസുമായി വാഗ്വാദം തന്നെ നടന്നു. യു.പി പൊലീസ് റോഡ് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു. രാഹുൽ ഗാന്ധി മാത്രമായി സംബലിലേക്ക് പോകാമെന്നു അറിയിച്ചിട്ടും പോലീസ് അനുവാദം നൽകാത്തതിനെ തുടർന്നാണ് കൊണ്ഗ്രെസ്സ് സംഘം തിരികെ ഡൽഹിക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.പ്രതിപക്ഷ നേതാവിനെ ഗാസിപൂർ അതിർത്തിയിൽ തടഞ്ഞത് അവകാശ ലംഘനംവും ഭരണഘടന ലംഘനവുമാനാണെന്നും ശക്തമായി പ്രതിഷേധ പരിപാടികളുമായി മുന്നോട് പോകുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.
![]()
