റിയാദ് :ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഇൻഷുറൻസ് പദ്ധതിയായ ‘സുരക്ഷ’ യുടെ രണ്ടാം ഘട്ടത്തിന്റെ മലപ്പുറം ജില്ലാ തല ഉൽഘടനം എ ഐ സി സി അംഗവും മുൻ കൊല്ലം ജില്ലാ കൊണ്ഗ്രെസ്സ് അധ്യക്ഷയുമായിരുന്ന അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ നിർവഹിച്ചു. വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പാണ്ടികശാല ബിന്ദു കൃഷ്ണയിൽ നിന്ന് ആദ്യ ഫോം ഏറ്റുവാങ്ങി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഓഫീസായ സബർമതിയിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പൻ അദ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ , സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര , ജില്ലാ ജനറൽ സെക്രെട്ടറി ജംഷാദ് തുവ്വുർ , ജില്ലാ വർക്കിങ് പ്രസിഡന്റ് വഹീദ് വാഴക്കാട് , ട്രഷറർ സാദിഖ് വടപുറം , ജോയിന്റ് ട്രഷറർ ഷറഫു ചിറ്റാൻ, ജനറൽ സെക്രെട്ടറിമാരായ ഷമീർ വണ്ടൂർ , അൻസാർ വാഴക്കാട് മറ്റു ഭാരവാഹികളായ അബൂബക്കർ മഞ്ചേരി , ഉണ്ണി വാഴയൂർ, പ്രഭാകരൻ , റഫീഖ് കൊടിഞ്ഞി , അൻസാർ വാഴക്കാട് , ഷൌക്കത്ത് ഷിഫാ , ശുകൂർ ഷിഫാ , ബനൂജ് പുലത് തുടങ്ങിയർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രറട്ടറി ജംഷാദ് തുവ്വുർ സ്വാഗതവും ട്രഷറർ സാദിഖ് നന്ദിയും പറഞ്ഞു
![]()
