ദുബായ്: യു എ ഇ യുടെ 53 മത് ദേശീയ ദിന അവധി ദിവസങ്ങളി സൗജന്യ പൊതു പാർക്കിങ്ങും ദുബായ് മെട്രോയുടെ ദീർഘിപ്പിച്ച പ്രവർത്തന സമയവും പ്രഖ്യാപിച്ചു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ദുബായ് മെട്രോയുടെ പ്രവർത്തനം ആർടിഎ ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്.
ഡിസംബർ 1 ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെയും ഡിസംബർ 2 തിങ്കളാഴ്ച രാവിലെ അഞ്ചു മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെയും ഡിസംബർ 3 ചൊവ്വാഴ്ച രാവിലെ അഞ്ചുമണി മുതൽ അർധരാത്രി 12 വരെയുമാണ് പുതിയതായി ക്രമീകരിച്ച സമയം.
യുഎഇ ദേശീയ ദിന അവധിക്ക് രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ്ങും, ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. ഡിസംബർ 2 തിങ്കൾ മുതൽ ഡിസംബർ 3 ചൊവ്വാഴ്ച വരെ ദുബായിലെ എല്ലാ പൊതു പാർക്കിങ്ങുകളും (ബഹുനില പാർക്കിംഗ് ഒഴികെ) സൗജന്യമായിരിക്കുമെന്ന് ആർടിഎ പ്രസ്താവനയിൽ അറിയിച്ചു. ഞായറാഴ്ചകളിൽ സാധാരണ ഫീസ് ഈടാക്കാത്തതിനാൽ മൂന്ന് ദിവസത്തെ സൗജന്യ പാർക്കിംഗ് സേവനമാണ് തത്വത്തിൽ ലഭിക്കുക.
വാഹന പരിശോധനയ്ക്കായുള്ള സേവന ദാതാക്കളുടെ കേന്ദ്രങ്ങളും കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും ഡിസംബർ 2, 3 തീയതികളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
![]()
