ആലപ്പുഴ :ഷാഹി മസ്ജിദ് വിഷയത്തിൽ സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനേതിരെ പ്രതിഷേധിച്ച ആറ് മനുഷ്യരെ വെടിവെച്ചു കൊന്ന യോഗി ആദിത്യനാഥിന്റെ പോലീസിനെതിരെ വെൽഫെയർ പാർട്ടി കായംകുളത്ത് നടത്തിയ പ്രതിഷേധത്തിന് പിണറായി സർക്കാരിൻ്റെ പോലീസ് കേസെടുത്തത് ആരുടെ കൈയ്യടി വാങ്ങാൻ ആണ് എന്ന് ഇടത് പക്ഷം വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
നിലവിൽ ന്യൂനപക്ഷങ്ങളോടൊപ്പം എന്ന് പറയുകയും ബിജെപി ക്കെതിരെ പ്രതിഷേധിച്ചാൽ കേസെടുക്കുന്ന സമീപനം ആണ് സര്ക്കാര് തുടരുന്നത്. പൗരത്വ വിഷയത്തിലും സര്ക്കാര് ഈ നിലപാട് ആണ് തുടർന്നത്.സർക്കാരിൻ്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണ് പോലിസ് പെരുമാറുന്നതെങ്കിൽ നിയന്ത്രിക്കാൻ മുഖ്യ മന്ത്രിക്ക് കഴിയാതെ പോകുന്നത് എങ്ങനെ ജനങ്ങളോട് തുറന്ന് പറയണം.
സര്ക്കാര് ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന നയം തിരുത്തണമെന്നും പ്രതിഷേധിച്ചാൽ കേസെടുക്കുമെന്ന് പോലീസിന്റെ നിലപാട് അപലപനീയമാണെന്നും ജില്ലാ എക്സക്യൂട്ടീവ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴ , ജനറൽ സെക്രട്ടറി പി.ടി. വസന്തകുമാർ , ട്രഷറർ എം.എച്ച്. ഉവൈസ്, സെക്രട്ടറിമാരായ സുനീറ മജീദ്, ടി.എ. ഫയാസ്, അൻസാദ്അമ്പഴ , എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹൻ . സി. മാവേലിക്കര , വി.എ.അബൂബക്കർ എന്നിവർ സംസാരിച്ചു.
![]()
