മക്ക: മെക് സെവന് മക്ക യൂണിറ്റ് ജഴ്സി പ്രകാശനം ചെയ്തു.ടൈറ്റാനിയം മുന്‍ ഫുട്ബോള്‍ താരം അന്‍വര്‍, മുന്‍ മലപ്പുറം ജില്ല ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി മുഹമ്മദ് സലീം, കുഞ്ഞുമോന് കാക്കിയ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, അഹമ്മദ് കുട്ടി മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ജേഴ്സി പ്രകാശനം ചെയ്തത്
മുഹമ്മദ് സലീം പ്രവാസികള്‍ക്ക് അത്യാവശ്യമായി ചെയ്യേണ്ട (Mec7) എക്സര്‍സൈസിനെ പറ്റി വിശദീകരിക്കുകയും തുടര്‍ന്ന് ടൈറ്റാനിയം മുന്‍ ഫുട്ബോള്‍ താരം അന്‍വര്‍ മനുഷ്യന്റെ മനസ്സുകള്‍ എത്രമാത്രം എക്സര്‍സൈസിലൂടെ ഉപയോഗപ്പെടുത്തി ആരോഗ്യമുള്ളതാക്കാന്‍ പറ്റും എന്നതിനെ പറ്റി സംസാരിക്കുകയും ചെയ്തു.
കുഞ്ഞുമോന് കാക്കിയ, അഹമ്മദ്കുട്ടി മാസ്റ്റര്‍ ആശംസ നേര്‍ന്നു. സാലിഹ് റാഹില്‍ കാറ്ററിംഗ് മക്ക മാനേജിംഗ് ഡയറക്ടര്‍, മുജീബ് ഇലാഫ്, മജീദ് പലസ്തീന്, നജീബ് മടവൂര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ മുജീബ് പൂക്കോട്ടൂര്‍ അധ്യക്ഷ വഹിച്ചു. ഷംസു തുറക്കല്‍ നന്ദി പറഞ്ഞു.
![]()
