ദുബായ്: ഡിസംബര്‍ അവസാനത്തോടെ തങ്ങളുടെ സ്വകാര്യവൽക്കരണ ലക്ഷ്യങ്ങള്‍ പൂർത്തിയാക്കണമെന്ന് സ്വകാര്യ കമ്പനികളോട് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ആഹ്വാനം ചെയ്തു. ലക്ഷ്യം കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങളും വീഴ്ച വരുത്തുന്നവര്‍ക്ക് കനത്ത പിഴയും ഉണ്ടാവുമെന്നും മന്ത്രാലയം അറിയിച്ചു.അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് എമിറേറ്റൈസേഷന്‍ പോളിസികള്‍ ബാധകമാണ്. വര്‍ഷാവസാനത്തോടെ വിദഗ്ധ തസ്തികകളിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ധനവ് ഉറപ്പാക്കേണ്ടതുണ്ട്.
![]()
