ന്യൂഡൽഹി : തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. പുനരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശം നൽകി.ജസ്റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സത്യം കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്ന് വാദം കേൾക്കുന്നതിനിടെ കോടതി നേരത്തെ പറഞ്ഞിരുന്നു.ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം. കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹർജി നൽകിയത്
![]()
