റിയാദ്:ചെറിയ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് പൊറുത്ത് പൊറുത്ത് എൻറ പൊന്നുമകൻ എൻറ അടുത്ത് എത്തുന്നതുവരെ എല്ലാവരും ഒപ്പമുണ്ടാകണമെന്നും ജയിലിൽ കഴിയുന്ന റഹീമിന്റെ ഉമ്മ ഫാത്തിമ റിയാദ് പൊതുസമൂഹത്തിനോട് പത്രസമ്മേളനത്തിൽ പങ്കെടുത്തു അഭ്യർത്ഥിച്ചു.
കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിപ്പിക്കാനും ജയിൽ മോചനത്തിനും വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന റിയാദിലെ സഹായസമിതിയെ തെറ്റായ വിവരങ്ങളുടെ പുറത്ത് സംശയിച്ചുവെന്ന് ഉമ്മ ഫാത്തിമയും സഹോദരൻ നസീറും മാധ്യമ പ്രവർത്തരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. എന്നാൽ സൗദിയിലെത്തിയ ശേഷം വസ്തുതകൾ ബോധ്യപ്പെട്ടു. ഇപ്പോൾ ഖേദം തോന്നുന്നു. തങ്ങളുടെ തെറ്റിദ്ധാരണ മൂലം എല്ലാവർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും ഇന്നുവരെ റഹീമിൻറ വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ രംഗത്തുള്ള മുഴുവൻ മാധ്യമങ്ങളോടും എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുമെന്നും ഇരുവരും പറഞ്ഞു.ധാരണാപിശകുകളുണ്ടായിട്ടുണ്ടെന്നും ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതുണ്ടായതെന്നും സഹോദരൻ നസീർ പറഞ്ഞു. ഇപ്പോൾ വസ്തുതകൾ ബോധ്യപ്പെട്ടു. തെറ്റിദ്ധരിച്ചതിലും പോയതിലും ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരും ക്ഷമിക്കുക. കൂടെപിറപ്പിനെ പോലെ കണ്ട് റഹീമിനെ സഹായിക്കാനിറങ്ങിയ ഓരോരുത്തരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്നലെ വൈകുന്നേരം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടുമായാണ് റഹീമിന്റെ കുടുംബം മാധ്യമ പ്രവർത്തകരെ കാണാൻ എത്തിയത്.
നവംബർ 17 ന് അടുത്ത കോടതി സിറ്റിംഗ് നടക്കാനിരിക്കെ ആണ് റഹീമിനെ ജയിലിൽ കാണാനും ഉംറ നിർവഹിക്കാനുമായി ഒക്ടോബർ 30നാണ് കുടുംബം എത്തിയത്.പക്ഷെ ഈ സന്ദർശനം റിയാദിലെ സഹായ സമിതിയെ അറിയിക്കാതെയും ഇതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിവാദ പ്രചാരങ്ങൾ കൊടുമ്പിരി കൊള്ളുകയും ചെയ്തു.റിയാദിലെത്തി ജയിലിൽ റഹീമിനെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ഈയൊരു സാഹചര്യത്തിൽ ഉമ്മയെ കാണാൻ തനിക്കാവില്ലെന്ന് പറഞ്ഞ് റഹീം കൂടിക്കാഴ്ചക്ക് വിസ്സമ്മിച്ചതും വിവാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചു.എന്നാൽ ഉംറ നിർവഹിച്ച ശേഷം റിയാദിൽ തിരിച്ചെത്തിയപ്പോൾ ഉമ്മയെ കാണാൻ റഹീം സന്നദ്ധ അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ റിയാദ് – അൽഖർജ് റോഡിലെ ഇസ്കാനിലുള്ള ജയിലിൽ പതിനെട്ടു വർഷങ്ങൾക്ക് ശേഷം ഉമ്മയും മകനും തമ്മിലുള്ള കൂടി കാഴ്ചയ്ക്ക് ജയിൽ അധികൃതർ സൗകര്യമൊരുക്കി.അതിനു ശേഷം ഉമ്മയും നസീറും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി റഹീമിൻറ മോചനത്തിന് വേണ്ടി ശ്രമം തുടരുന്ന ഉദ്യോഗസ്ഥർക്കും സാമൂഹിക പ്രവർത്തകർക്കും നന്ദി പറഞ്ഞു.
![]()
