റിയാദ് :റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാനി ധ്യവും മലയാളികളുടെ സമൂഹിക സംസ്കാരിക കലാ കായിക പ്രവർത്ത നത്തിന്റെ ഇടപെടലുകളിൽ തുടക്കക്കാരിൽ ഒരാളുമായിരുന്ന സത്താർ കായംകുളം ഓര്‍മ്മയായിട്ട് നവംബർ 15 ന് ഒരാണ്ട്.
സത്താര്‍ കായംകുളത്തെ അനുസ്മരിക്കാന്‍ അദ്ദേഹം ചെയര്മാന് ആയിരുന്ന കായംകുളം പ്രവാസി അസോസിയേഷന് (കൃപ ) അനുസ്മരണ യോഗം നവംബര്‍ 14 വ്യാഴാഴ്ച വൈകീട്ട് ഏഴു മുതല്‍ അല്‍ മാസില്‍ സംഘടിപ്പിച്ചിട്ടുണ്ട്.കായംകുളം നിയമസഭ മണ്ഡല പരിധിക്കുള്ളിലുള്ള മിടുക്കരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘സത്താർ കായംകുളം സ്കോളർഷിപ്പ് പദ്ധതി’യടെ ഉദ്ഘാടനവും അന്ന് നടക്കും.
സത്താർ കായംകുളത്തിന്റെ പ്രവാസ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയ ആലപ്പുഴ ജില്ല ഓ ഐ സി സി വെള്ളിയാഴ്ച അൽമാസ് ഓഡിറ്റോറിയത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ നേതൃത്വത്തിൽ മുൻ ചെയർമാന്റെ അനുസ്മരണ യോഗം നവംബർ 15 ന് വൈകിട്ട് ഏഴ് മണിക്ക് മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
