റിയാദ് :ജയിലിൽ മോചനം കാത്തു കിടക്കുന്ന റഹീമിന്റെ ഉമ്മ ഫാത്തിമ ഇന്ത്യൻ എംബസിയിലെത്തി ഉദ്യോഗസ്ഥരുമായി കൂടി കാഴ്ച നടത്തി.ഡി സി എം അബു മാത്തൻ, കമ്മ്യൂണിറ്റി വെൽഫയർ കോൺസുലർ മോഇൻ അക്തർ, ജയിൽ അറ്റാഷെ രാജീവ് സിക്രി, എംബസി ഉദ്യാഗസ്ഥൻ യൂസഫ് കാക്കഞ്ചേരി എന്നിവരെ സിദ്ധീഖ് തുവ്വൂരിന്റെ സാന്നിധ്യത്തിൽ നേരിൽ കണ്ടു സംസാരിക്കുകയും റഹീമിന്റെ കാര്യത്തിൽ ഇടപെട്ട എംബസിക്കും ഉദ്യോഗസ്ഥർക്കും റിയാദിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകർക്കും പ്രത്യേകം നന്ദി പറയുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട സന്ദർശനത്തിൽ ഇതുവരെ നടന്ന മുഴുവൻ കോടതി വ്യവഹാരങ്ങളെ കുറിച്ചും മറ്റും മോയിൻ അക്തറിന്റെയും രാജീവ് സിക്രിയുടെയും സിദ്ധീഖ് തുവ്വൂരിന്റെയും സാന്നിധ്യത്തിൽ യൂസഫ് കാക്കഞ്ചേരി ഉമ്മക്കും ജ്യേഷ്ഠനും അമ്മാവനും വ്യക്തമാക്കി കൊടുത്തു. കഴിഞ്ഞ കുറച്ച് നാളായി പുറത്ത് നടന്നു കൊണ്ടിരിക്കുന്ന അനാവശ്യ വിവാദങ്ങളും കോലാഹലങ്ങളും ചർച്ചകളും മറ്റും തീർത്തും ബാലിശവും അനവസരത്തിലുള്ളതും വളരെ മോശവുമായിപ്പോയി എന്ന് കുടുംബത്തിന് ബോധ്യപ്പെട്ടു. റിയാദിലെ റഹീം നിയമസഹായ സമിതി എത്രത്തോളം റഹീമിന് വേണ്ടി പ്രവർത്തിച്ചുവെന്നും കുടുംബത്തിന് ബോധ്യപ്പെട്ടതായി ചില ആളുകളാൽ ഉണ്ടായ തെറ്റിദ്ധാരണയാണ് ഉണ്ടായത് എന്ന് കുടുംബം പറയുകയും ചെയ്തു.
ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് എംബസ്സിയിൽ എത്തിയ ഉമ്മയും ജ്യേഷ്ഠനും അമ്മാവനും അഞ്ചു മണിയോട് കൂടി പൂർണ്ണ സംതൃപ്തരായാണ് എംബസ്സിയിൽ നിന്നും മടങ്ങിയത്.
![]()
