റിയാദ് :മാധ്യമ സംസ്കാരത്തിന്റെ മൂല്യങ്ങളുടെ പ്രാധാന്യത്തെ ആസ്പദമാക്കി റിയാദ് ഒ. ഐ. സി. സി പത്തനംതിട്ട ജില്ലാ കമ്മിറ്റി നടത്തിയ സെമിനാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ങും ഒ. ഐ. സി. സി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ. കെ. തോമസും വിഷയാവതരണം നടത്തി. മാധ്യമ സ്ഥാപനങ്ങളുടെ സാംസ്കാരിക മൂല്യങ്ങൾ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങളെ പറ്റി സെമിനാറിൽ പങ്കെടുത്തവർ സംസാരിച്ചു.അച്ചടി മാധ്യമങ്ങളിൽ തുടങ്ങി ഇന്നത്തെ ആധുനിക കാലത്തു പ്രചാരത്തിലുള്ള നവ മാധ്യമങ്ങൾ വരെ സമൂഹത്തിന്റെ ധാർമീക മൂല്യങ്ങളെ സംരക്ഷിക്കാൻ കടപ്പാടുണ്ട് എന്ന് യോഗം വിലയിരുത്തി. അഡ്വ.എൽ കെ അജിത് മോഡറേറ്റർ ആയി നടന്ന സിമ്പോസിയത്തിൽ മാധ്യമ പ്രവർത്തകരായ നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, ഷംനാനാദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, രഘുനാഥ് പറശനിക്കടവ്, നാദിർഷാ, സിദ്ദിഖ് കല്ലുപറമ്പൻ, ഷിഹാബുദിൻ കുഞ്ചിസ് എന്നിവർ ആശംസകൾ നേർന്നു. ബാബുകുട്ടി അമുഖ പ്രസംഗം നടത്തി. മുഹമ്മദ് ഖാൻ സ്വാഗതവും ജെയിൻ ജോഷുവാ നന്ദിയും അറിയിച്ചു.
നന്ദകുമാർ ഉളനാട്, ഉനൈസ് സലിം പത്തനംതിട്ട , റോയി, രാജീവ് സാഹിബ്, ജോബി പത്തനംതിട്ട, സജി ഏഴംകുളം, സന്തോഷ് നായർ, ജോജി എന്നിവർ നേതൃത്വം നൽകി.

![]()