റിയാദ്: എൻ.കെ പ്രേമചന്ദ്രൻ എം.പി ഇന്ത്യൻ അംബസാഡർ ഡോ. സുഹൈൽ അജാസ് ഖാനുമായി റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സ്പോൺസർഷിപ്പ് മാറുന്നതിനും എക്സിറ്റിൽ പോകുന്നതിനുമുള്ള അവസരം നിലവിലുണ്ടെന്നും അതിനായി എംബസിയിൽ രജിസ്റ്റർ ചെയ്തതിനുശേഷം ലേബർ ഓഫീസിൽ നിന്നും എക്സിറ്റ് അടിച്ചാണ് പോകേണ്ടതെന്നും ഇതു സംബന്ധിച്ച എം.പിയുടെ സംശയങ്ങൾക്ക് മറുപടിയായി അംബാസഡർ പറഞ്ഞു.
ഇക്കാമയുടെ കാലാവധി കഴിഞ്ഞു പിടിക്കപ്പെട്ടാൽ ഡീപോര്ട്ടേഷൻ സെന്ററിലേക്ക് മാറ്റുകയും അതുവഴി നാട്ടിലേക്ക് മടക്കി അയക്കപ്പെടുകയും ചെയ്താൽ പിന്നീട് സൗദി അറേബ്യയിലേക്കുള്ള തിരിച്ചുവരവ് പ്രയാസകരമായ ഒരു സാഹചര്യം നിലവിലുണ്ട്. ഇക്കാമ കാലാവധി കഴിഞ്ഞവരുടെ അറസ്റ്റ് ഒഴിവാക്കി പ്രവാസികൾക്ക് സഹായകരമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്നത് പരിശോധിക്കണമെന്ന് എൻ.കെ പ്രമേചന്ദ്രൻ അംബാസഡറോട് അഭ്യർത്തിച്ചു.
കമ്പനിയുടെ അനാസ്ഥ മൂലം തന്റെതല്ലാത്ത കാരണത്താൽ ഇക്കാമ പുതുക്കാത്തവർ ഇതുപോലെ ഡിപ്പോർട്ടേഷൻ സെൻറർ വഴി നാട്ടിലേക്ക് പോകുന്നത് മൂലം അവർക്ക് തിരിച്ചു സൗദി അറേബ്യയിലേക്ക് വരാൻ സാധിക്കില്ല. ഇങ്ങനെയുള്ളവരെ അറസ്റ്റ് ചെയ്ത് ഡിപ്പോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റാതെ എംബസി വഴി തന്നെ നാട്ടിലേക്ക് അയക്കാനുള്ള നടപടി ഉണ്ടാകണമെന്നും, അത് അധിക്യതരുടെ ശ്രദ്ധയിൽ പ്പെടുത്തണമെന്നും അതുപോലെ ഇക്കാമ കാലാവധി കഴിഞ്ഞവർക്ക് ഫീസില്ലാതെ നാട്ടിൽ പോകാൻ ലഭിക്കുന്ന അവസരത്തോടൊപ്പം ആശ്രിതരുടെ അതായത് ഭാര്യ, മക്കൾ എന്നിവരുടെ ലെവി കൂടി ഒഴിവാക്കി അവർക്കും നാട്ടിൽ പോകുന്നതിനുള്ള അവസരം നൽകണമെന്നും, എന്ത്കൊണ്ടെന്നാൽ മാസങ്ങളായി തൊഴിലില്ലാതെ കഴിയുന്നത് കൊണ്ട് ഈ ഭീമമായ തുക കണ്ടെത്താൻ ഇവർക്ക് കഴിയില്ല, ഇത് സംബന്ധിച്ച് അധിക്യതരോട് സംസാരിക്കണമെന്നും അംബാസിഡറോട് എം. പി ആവശ്യപ്പെട്ടു.
ഇന്ത്യൻ എംബസി വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്കായി നടത്തിയ പ്രവാസി പരിചയിൽ കേരളത്തിന്റെ പങ്കാളിത്തം മികച്ചതായിരുവെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യ സൗദി അറേബ്യ ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളും എംബസി ഇന്ത്യൻ സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും, ക്ഷേമ പ്രവര്‍ത്തനങ്ങളും അംബാസിഡർ എം പി യുമായി സംസാരിച്ചു.
അംബാസഡറോടൊപ്പം ഡിസിഎം അബു മാത്തൻ ജോര്‍ജ്, കമ്മ്യൂണിററി വെല്‍ഫെയർ ഓഫീസർ മോയിൻ അക്തർ, സെക്കന്റ് സെക്രട്ടറി ബി.എസ്. മീന, അറ്റാച്ചെ ഡെത്ത് ഡിവിഷൻ ജെസ്വിന്ദർ സിംഗ്, ജയിൽ ആന്റ് ഹൗസ് മെയ്ഡ് അറ്റാച്ചെ രാജീവ് സിക്കരി എന്നിവരും സന്നിഹിതരായിരുന്നു.
മൈത്രി കരുനാഗപ്പളളി കൂട്ടായ്മയുടെ ‘കേരളീയം-2024’ പരിപാടിയിlപങ്കെടുക്കാനെത്തിയ എൻ .കെ പ്രേമചന്ദ്രൻ എം.പി സംഘാടകരോടൊപ്പമാണ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. ഡോ: പുനലൂർ സോമരാജൻ ഗാന്ധിഭവൻ, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പളളി, നിസാർ പള്ളിക്കശ്ശേരിൽ, മുഹമ്മദ് സാദിഖ് എന്നിരും പങ്കെടുത്തു.
![]()
