മൗനം-കവിത
*അനീഷ്കുമാർ വലിയപുരക്കൽ
*
എവിടെയോ ഞാനെന്നെ മറന്നുവെച്ചു
എന്റെ മിഴികളിൽ മാറാലകൂടുവെച്ചു
പുതിയസ്വപനങ്ങൾ കണ്ടുകൊതിച്ചുഞാൻ
പഴയ കുപ്പായം അഴിച്ചുവെച്ചു
ഇന്നെന്റെ ജീവിതയാത്രയിൽ ഇന്നോളം
ഞാൻകൊണ്ട പ്രണയത്തിൻ മണംമറന്നു
ജീവനിശ്വാസമായെന്റെ പുഴയും മഴയും
നാട്ടിടവഴിയും ഞാൻ മറന്നു
വേരറ്റുപോയെന്റെ ഭൂതകാലത്തിന്റെ
മോഹം നിലച്ചതും ഞാനറിഞ്ഞു
എന്നിലും വലുതായെൻ സ്വപ്നങ്ങളത്രയും
തിരിഞ്ഞൊന്നുനോക്കുവാൻ അനുവദിക്കാത്തതും
നീറുന്ന നോവോടെ ഞാനറിഞ്ഞു
വിഷാദം പൂക്കുന്ന രാവിലിന്നു
ഞാനെന്റെ ഭൂതകാലത്തിൻ വഴിതിരഞ്ഞു
ഏകാന്തമാമെന്റെ സത്രച്ചുമരുനുള്ളിൽ
മൗനം പുതച്ചു ഞാനുറങ്ങി.

![]()
