ദമാം :മനുഷ്യർ താമസിക്കുന്ന വീടുകൾ പാതിരാവിൽ ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തിയത് ഗുണ്ടാ സംഘങ്ങളല്ല യോഗി ആദിത്യനാഥിന്റെ ഗുണ്ടാ സർക്കാറാണ്.ജനത്തിന് ഭരണകൂടത്തെ പേടിച്ച് ജീവിക്കേണ്ടി വരിക. ജനാധിപത്യ രാജ്യത്ത് ഇതിലും വലിയ നാണക്കേട് വേറെന്താണ് ഈ നാണക്കേടാണ് യു.പി യിലെ യോഗി ആദിത്യനാഥിന്റെ ബി.ജെ.പി ഭരണം ഇന്ത്യക്ക് സമ്മാനിച്ചതെന്നും,അനീതി ആവർത്തിച്ച ബിജെപി ഗവൺമെൻ്റിനേറ്റ കനത്ത തിരിച്ചടിയാണ് നിലവിലെ സുപ്രീംകോടതി വിധിയെന്നും
മനുഷ്യർ താമസിക്കുന്ന വീടുകൾ പാതിരാവിൽ തകർക്കുന്നത് നിയമവിരുദ്ധമാണെന്നും തകർക്കപ്പെട്ട ഓരോ വീടിനും 25 ലക്ഷം വീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്നുമാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. രാജ്യത്ത് ജുഡീഷ്യറി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കൽ കൂടി ഈ വിധിന്യായത്തിലുണ്ട് ഈസ്റ്റേൺ പ്രൊവിൻസ് കമ്മറ്റിൽ വാർത്താ കുറിപ്പിൽ പറഞ്ഞു.
അധികാരബലത്തിൽ പൗരന്മാരുടെ നെഞ്ചത്ത് കേറുന്നതും അവരെ ഭവനരഹിതരാക്കുന്നതും പൗരത്വം തന്നെ നിഷേധിക്കുന്നതും ബിജെപി ഭരണകൂടങ്ങളുടെ ധാർഷ്ട്യവും വിദ്വേഷവും കലർന്ന രാഷ്ട്രീയത്തിൻ്റെ പ്രതിഫലനമാണ്. വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ഈ സംസ്കാരത്തെ തന്നെ പുറത്താക്കാനായിരിക്കണം
നമ്മുടെ ഒരുമയും സമ്മതിദാനാവകാശവും വിനിയോഗിക്കേണ്ടതെന്നും പ്രസിഡൻ്റ് ഷബീർ ചാത്തമംഗലം, ജനൽ സെക്രട്ടറി സുനില സലീം എന്നിവർ പറഞ്ഞു.
![]()
