കൊല്ലം: കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് നടന്ന വാഹനാപകടത്തില്‍ തേവലക്കര സ്വദേശി അല്‍ത്താഫ് (18) തല്‍ക്ഷണം മരിച്ചു. ബൈക്കില്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിഹാസ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കരുനാഗപ്പള്ളി മോഡേണ്‍ പോളിടെക്നിക്ക് കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് അല്‍ത്താഫ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ നാല് റോഡുകള്‍ സംഗമിക്കുന്ന ഭാഗത്ത് അമിത വേഗതയില്‍ എത്തിയ മിനിട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
![]()
