പാലക്കാട് :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് യുഡിഎഫ് നേതാക്കൾ താമസിക്കുന്ന മുറികളിൽ രാത്രി പൊലീസ് പരിശോധനയ്ക്ക് പിന്നാലെ നേതാക്കൾ താമസിക്കുന്ന കെ പി എം റെസിഡനസിന് മുന്നിൽ സംഘർഷാവസ്ഥ. എല്ലാ റൂമും പരിശോധിച്ചിട്ട് പോയാൽ മതിയെന്ന് പൊലീസിനോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലേക്ക് നീങ്ങി.കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷണ എന്നിവരുടെ റൂമുകൾ പരിശോധിച്ചിട്ടു ഒന്നും കിട്ടിയില്ല.
കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചാണ് പോലീസ് റെയ്ഡ് നടക്കുന്നത്. വനിതകളുടെ റൂമിലേക്ക് ഇടിച്ചുകയറിയാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയിട്ട് എന്താണ് കിട്ടിയതെന്ന് അറിയണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഒരു റൂമിലും കയറിയിട്ടില്ല. സിസിടിവി ആദ്യം പരിശോധിക്കണം. ആരുടെ പരാതിയിലാണ് പരിശോധന നടത്തിയത്. ബോർഡ് റൂമിലാണ് തങ്ങൾ മീറ്റിങ് നടത്തിയത്. ആരൊക്കെ ഏതൊക്കെ റൂമിലാണെന്ന് പരിശോധിക്കാമെന്ന് വികെ ശ്രീകണ്ഠൻ എം പി, ഷാഫി പറമ്പിൽ എം പി എന്നിവർ പറഞ്ഞു.
തുടർന്ന് അവർക്ക് പോലീസിനോട് റൂമിൽ നിന്നും ഒന്നും കിട്ടിയില്ല എന്നെഴുതി തരണന്നാവശ്യത്തിൽ നേതാക്കൾ ഉറച്ചു നിന്ന്. അതെ സമയം രാഹുൽ മാങ്കൂട്ടത്തിൽ പെട്ടിയുമായി ഹോട്ടലിൽ ഉണ്ടന്ന വിവാദത്തിനിടയിൽ രാഹുൽ കോഴിക്കോട് പോലിസ് സ്റ്റേഷന് മുന്നിൽ നിന്ന് ഫേസ്ബുക്ക് ലൈവിൽ വന്നു താൻ പാലക്കാടില്ല എന്ന് ബോധ്യപ്പെടുത്തി.സി പി എം, കോൺഗ്രസ്,ബി ജെ പി പ്രവർത്തകർ ഹോട്ടലിന് മുന്നിൽ തടിച്ചു കൂടിയിട്ടുണ്ട്
![]()
