ദോഹ: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ജനാധിപത്യ മതേതര ചേരിയും ജനാധിപത്യ വിരുദ്ധ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിൻ വർക്കി പ്രസതാവിച്ചു.കേരളത്തില്‍ നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളും രാജ്യം ഉറ്റുനോക്കുന്ന ഒരുപോലെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പുകളാണ്.ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ജില്ലാ കമ്മിറ്റിയും യൂത്ത് വിംഗും കെ എം സി സിയും സംയുക്തമായി ഓള്‍ഡ് ഐഡിയല്‍ സ്കൂളിലെ ഡൈനാമിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പാലക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം നൂറു ശതമാനം ഉറപ്പാണെന്നും ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുന്ന ചേലക്കര മണ്ഡലത്തിലെ ഫലം സര്‍ക്കാരിന് തിരിച്ചടിയാവും.പ്രിയങ്കാ ഗാന്ധി മത്സരരംഗത്തുള്ള വയനാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്നണി ഏകപക്ഷീയമായ വിജയം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഷറഫ് പി എ നാസര്‍ അബിന്‍ വര്‍ക്കിയെ ഷാള്‍ അണിയിച്ചു.കെ എം സി സി ജില്ലാ സെക്രട്ടറി നസീ പുളിക്കന്‍, യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് ഷാഹിദ് വി പി, പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍ മാഷിക് മുസ്തഫ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.കെ പി സി സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ഖത്തര്‍ കോര്‍ഡിനേറ്ററായി കെ പി സി സി നിയമിച്ച സെന്‍ട്രല്‍ കമ്മിറ്റിയുടെ മുന്‍പ്രസിഡണ്ട് ജോണ്ഗില്ബര്ട്ടിനെ ചടങ്ങില്‍ മെമെന്റൊ നല്കി ആദരിച്ചു.ഉപദേശക സമിതി അംഗങ്ങളായ എം വി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസുദ്ധീന് ഇസ്മയില്‍, ബാവ, മാനു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കണ്‍വീനര്‍ അഭിലാഷ് ചളവറ സ്വാഗതവും ട്രഷറര്‍ മുജീബ് അത്താണിക്കല്‍ നന്ദിയും പറഞ്ഞു.
![]()
