ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന് ഖത്തര്‍ (ഐഖാഫ്) ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ദിനാഘോഷം നവംബര്‍ ഒന്ന് വെള്ളിയാഴ്ച ഷെറാട്ടണ്‍ ഗ്രാന്റ് ഹോട്ടലില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഹമദ് മെഡിക്കല്‍ കോര്പറേഷന് ഫാര്‍മസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മോസ അല്‍ ഹൈല്‍ ഫാര്‍മസിസ്റ്റ് ദിന സന്ദേശം കൈമാറും.
പരിപാടിയിലെ പ്രധാന ആകര്‍ഷണമായി ഐഫാഖ് അക്കാദമിക് വിംഗിന്റെ നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റ്- രോഗി സംവാദ പ്രദര്‍ശനമുണ്ടാകും.നൂറ്റിഅന്‍പതോളം പേര് പങ്കെടുക്കുന്ന പരിപാടി ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ദിന സന്ദേശമായ ഫാര്‍മസിസ്റ്റുകള്‍ ആഗോള ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്ന എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചായിരിക്കും.
ഹമദ് മെഡിക്കല്‍ കോര്പറേഷന്, പൊതുജനാരോഗ്യ മന്ത്രാലയം, യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, ഖത്തര്‍ യൂണിവേഴ്സിറ്റി, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് തുടങ്ങി ഫാര്‍മസിസ്റ്റ് മേഖലയില്‍ പ്രാധാന സംഭാവന നല്കിയ നിരവധി വിശിഷ്ട വ്യക്തികളും പരിപാടിയില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഡോ. ബിന്നി തോമസ്, ജനറല്‍ സെക്രട്ടറി സുഹൈല്‍ കോന്നക്കോട്, ട്രഷറര്‍ സക്കീര്‍ ഹുസൈന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മുഹമ്മദ് ഫാറൂഖ്, സൂരജ് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
![]()
