തിരുവനന്തപുരം : സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാർ പരസ്യം ഇനിയുണ്ടാവില്ലന്നു അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ.
അക്കാദമി പ്രസിദ്ധികരിച്ച പുസ്തകത്തിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ പരസ്യം ഉൾപെടുത്തിയ വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്യം വന്നതിന്റെ ഉത്തരവാദിത്വം ഭരണ ചുമതലയുള്ള സെക്രട്ടറിയുടേതാണ്. തനിക്ക് അതിൽ യാതൊരു അറിവുമില്ല. ഉൽപേജ് പരസ്യം ചെയ്താൽ മതിയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.എന്നാൽ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രസിദ്ധികരിച്ച പുസ്തകങ്ങൾ എന്ന് വേറിട്ടു അറിയാനാണ് പരസ്യം ചേർത്തത് എന്ന് സെക്രട്ടറി അബൂബക്കർ പ്രതികരിച്ചു.
ഒട്ടേറെ സാഹിത്യകാരന്മാർ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. മെയ് മാസത്തിൽ പുറത്തിറക്കിയ മുപ്പത് പുസ്തകങ്ങളിൽ ആണ് സർക്കാർ വാർഷിക പരസ്യം ചെയ്തിരുന്നത്.
![]()
