ജിദ്ദ: ഹജ്ജ് 2023 ന്റെ വിശുദ്ധ കർമ്മങ്ങൾ പര്യവസാനിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാർക്ക് നിസ്വാർത്ഥ സേവനം നൽകിയ ചാരിതാർഥ്യത്തിലാണ് ആലപ്പുഴ ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ പ്രവർത്തകർ.
ചിട്ടയാർന്ന പരിശീലനങ്ങളും സേവന പ്രവർത്തനങ്ങളുടെ വ്യക്തമായ രീതിയിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി രൂപരേഖകളും സവയുടെ വോളണ്ടിയർ പ്രവർത്തനങ്ങൾ ഓജസ്സുറ്റതാക്കി.
മിനയിലെ ഹജ്ജ് അനുഷ്ഠാനകർമ്മങ്ങളിൽ ഹാജിമാരായ വൃദ്ധരേയും രോഗികളേയും സഹായിക്കലും , തമ്പിലേക്കു മടങ്ങാനുള്ള വഴി കാട്ടികൊടുക്കലും കാണാതായവരെ കണ്ടെത്താനും പ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു . മോര്, പഴച്ചാർ ,ദാഹജലം എന്നിവ ഇടതടവില്ലാതെ വിതരണം ചെയ്തു കൊണ്ടിരുന്നു.
സവ ഹജ്ജ് സെൽ കൺവീനർ ജമാൽ ലബ്ബ പാനൂർ, പ്രസിഡണ്ട് മുഹമ്മദ് രാജ കാക്കാഴം, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ , വോളണ്ടിയർ ക്യാപ്റ്റൻ അബ്ദുൽ സലാം മറായി. കോർഡിനേറ്റർമാരായ സിദ്ധീഖ് മണ്ണഞ്ചേരി, ഇർഷാദ് ആറാട്ടുപുഴ എന്നിവർ നേതൃത്വം നൽകി.

ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യപ്രദേശങ്ങളുടെ ഭൂപടം വിശദീകരിച്ചു നൽകാൻ ഹജ്ജ് മൊബൈൽ ആപ്പ് ഉപയോഗിച്ചത് വഴിയറിയാതെ കുഴങ്ങിയവർക്ക് കൃത്യതയോടെ സ്ഥല നിർണ്ണയം സാധ്യമാക്കി. സേവന വേളയിൽ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, കെ എം സി സി വോളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരുടെ തൽസമയ ഇടപെടലുകളും കൃത്യവും വ്യക്തവുമായ ഉപദേശ നിർദേശങ്ങളും ഹാജീ സേവന നിർവ്വഹണങ്ങളിൽ കരുത്തായി.
വിവിധ പ്രവർത്തനങ്ങളുടെ ടീം ക്യാപ്റ്റൻമാരായ ഷമീർ മുട്ടം (വൈസ് ക്യാപ്റ്റൻ) അബ്ദുൽ റസ്സൽ ആലപ്പുഴ, (ട്രാൻസ്പോർട്ടേഷൻ), ശുഐബ് അബ്ദുൽ സലാം (ഐ.ടി),
നൗഷാദ് ചാരുംമൂട്, ഹാരിസ് വാഴയിൽ, റിയാസ് ഖുമ്ര, നൗഫൽ കരൂർ, ഷഫീർ കുന്നുമ്മ, ഷമീർ ഖാൻ, മുഹമ്മദ് മുനീർ, ഷാൻ നാസി, സത്താർ ഹനീഫ എന്നിവർ നേതൃത്വം നൽകി.
![]()
